കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്

കാട്ടൂര്‍: കാട്ടൂരില്‍ വാടകവീട്ടില്‍ സൂക്ഷിച്ചിരുന്ന വന്‍ സ്പിരിറ്റ് ശേഖരം എക്സൈസ് സംഘം പിടികൂടിയ സംഭവത്തില്‍ അന്വേഷണച്ചുമതല എക്സൈസ് അസി. കമ്മീഷണര്‍ക്ക് കൈമാറി. ഈ മാസം ആറിന് രാത്രി 10.30 ഓടെയാണ് കാട്ടൂര്‍ ശ്രീകാളീശ്വരി ഉന്നതിക്കുസമീപമുള്ള വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ 92 കന്നാസുകളില്‍ സൂക്ഷിച്ചിരുന്ന 3200ലിറ്റര്‍ സ്പിരിറ്റ് കണ്ടെത്തിയത്. ഇത്രയും വലിയ സ്പിരിറ്റ് വേട്ടയായിട്ടും അന്വേഷണവിവരങ്ങള്‍ പുറത്തുവിടാത്തതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. കേസിലെ പ്രതിയെ ഇതുവരേയും എക്സൈസ് പിടികൂടിയിട്ടില്ല. ഇരിങ്ങാലക്കുട എക്സൈഎസ് സിഐ മഹേഷ്കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നുവന്നിരുന്നത്. പാലക്കാട് ഭാഗത്ത് കള്ളുഷാപ്പ് നടത്തുന്ന ആളാണ് സംഭവത്തിനു പിന്നിലെന്ന് വ്യക്തമായിട്ടുണ്ടെന്ന് എക്സൈസ് പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ അയാളുടെ വീട്ടില്‍ അന്വേഷിച്ചിരുന്നെങ്കിലും പ്രതിയെ കണ്ടുകിട്ടിയില്ല.
അന്വേഷണം സുതാര്യമാക്കണം, സിപിഐ
കാട്ടൂര്‍: ശ്രീകാളീശ്വരി ഉന്നതിയിലെ വാടകവീട്ടില്‍നിന്ന് എക്സൈസ് പിടിച്ചെടുത്ത 3,200 ലിറ്റര്‍ സ്പിരിറ്റ് കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ യഥാര്‍ഥ പ്രതികളെ പൊതുജന മാധ്യമത്തില്‍ കൊണ്ടുവരണമെന്നും സിപിഐ കാട്ടൂര്‍ ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അന്വേഷണം സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പരസ്യപ്പെടുത്തണം. സ്പിരിറ്റിന്റെ ഉറവിടവും ഇതിനു പിന്നിലുള്ള യഥാര്‍ഥ പ്രതികളെയും കണ്ടെത്തി നിയമത്തിനു മുന്പില് കൊണ്ടുവരണമെന്നും ലോക്കല്‍ സെക്രട്ടറി ജോജോ തട്ടില്‍ വ്യക്തമാക്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി