പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴു പേര് അറസ്റ്റില്‍
ഇരിങ്ങാലക്കുട: ആളൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഏഴുപേര്‍ അറസ്റ്റിലായി. വി.ആര്.പുരം സ്വദേശികളായ മോനപ്പിള്ളി വീട്ടില്‍ അരുണ്‍ (28), കുളങ്ങര വീട്ടില്‍ വിഷ്ണു (20), ഐനിക്കാടന്‍ വീട്ടില്‍ അനീഷ് (30), വെള്ളാഞ്ചിറ പാറപറമ്പില്‍ മിഥുന് (30), ആളൂര്‍ സ്വദേശികളായ അരിക്കാട്ട് വീട്ടില്‍ ഡെല്വിന് (26), നെടിയകാലായി ജോബന്‍ (38) മനക്കുളങ്ങര പറമ്പില്‍ നസീര്‍ (52) എന്നിവരാണ് അറസ്റ്റിലായത്. തൃശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി ഐപിഎസ്, ഇരിങ്ങാലക്കുട ഡിവൈഎസ്പി ടി.ആര്. രാജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. കേസല്‍ ഒന്നാം പ്രതിയായ അരുണ്‍ ചാലക്കുടി സ്റ്റേഷനില്‍ രണ്ടു അടി പിടി കേസിലും കൊടകര സ്റ്റേഷനില്‍ ഒരു കഞ്ചാവ് കേസിലും പ്രതിയാണ്. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വളരെ കരുതലോടെയാണ് പോലീസ് അന്വേഷണം പുരോഗമിക്കുന്നത്. ഒന്നാം പ്രതിയടക്കം ഏഴുപേരെ ഒരു ദിവസം തന്നെ പോലീസ് പിടികൂടി. എസ്പി ജി. പൂങ്കുഴലി ഐപിഎസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ചു. പ്രതികള്‍ പലപ്പോഴായി കൂട്ടമായും തനിച്ചും പീഡിപ്പിച്ചതായാണ് സൂചന. കൂടുതല്‍ പേര് വരും ദിവസങ്ങളില്‍ പിടിയിലാകുമെന്നാണ് സൂചന. ഡിവൈഎസ്പി ടി.ആര്. രാജേഷിന്റെ നേതൃത്വത്തില്‍ ആളൂര്‍ ഇന്‍സ്പെക്ടര്‍ എം.ബി. സിബിന്, അഡീ. എസ്ഐ മാരായ ടി.എന്‍. പ്രദീപന്, കെ.എം. സൈമണ്‍ എം.സി. രവി, കെ.കെ. രഘു, ഇ.ആര്. സിജുമോന്‍, പി.ജെ. ഫ്രാന്‍സിസ്, വനിത എസ്ഐ സന്ധ്യ ദേവി, എഎസ്ഐ മാരായ കെ.ടി. ജോഷി, രാവുണ്ണി, പി. ജയകൃഷ്ണന്, സന്തോഷ്, സീനിയര്‍ സിപിഒ മാരായ സൂരജ് വി. ദേവ്, സനീഷ് ബാബു, കെ.എസ്. ഉമേഷ്, ഇ.എസ്. ജീവന്, വിനോദ്,സുനില്‍, സുനില്‍കുമാര്‍ അരുണ്‍, ശ്യാം, മുരളി, സുരേഷ്, എം.വി. മാനുവല്‍, വനിതാ പോലീസുകാരായ സീമ ജയന്, ധനലക്ഷ്മി എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി