പുല്ലൂര്‍ സഹകരണ ബാങ്കിൽ വിഷുച്ചന്ത ഉദ്ഘാടനം ചെയ്തു
വിഷുച്ചന്ത ഉദ്ഘാടനം ചെയ്തു
പുല്ലൂര്‍: സഹകരണ ബാങ്കിന്റെ വിഷുച്ചന്ത ബാങ്കിനു സമീപം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം മണി സജയനു വെള്ളരിക്ക കൊടുത്തു കൊണ്ട് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി വിഷുച്ചന്തയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ നിഖിത അനൂപ്, മനീഷ മനീഷ്, സേവ്യര്‍ ആളൂക്കാരന്‍, ഭരണസമിതി അംഗങ്ങളായിട്ടുള്ള ടി.കെ. ശശി, തോമസ് കാട്ടൂക്കാരന്‍, മനീഷ്, രാധ സുബ്രന്, രവി, അനൂപ് പായമ്മല്‍, സെക്രട്ടറി ടി.എസ്. സപ്ന എന്നിവര്‍ പങ്കെടുത്തു.