ടിവി നല്കി
അഡ്വ. കെ.ആർ. തമ്പാൻ 12-ാം ചരമ വാർഷികത്തോടനുബന്ധിച്ചു ചേലൂർ സെന്റ് മേരീസ് സ്കൂളിലെ രണ്ടു നിർധനരായ കുട്ടികൾക്കു ടിവി നല്കി. തമ്പാൻ ട്രസ്റ്റിന്റെ മുൻകൈയിൽ നടന്ന ഈ സാമൂഹ്യക്ഷേമ പരിപാടിയിൽ ട്രസ്റ്റിനെ പ്രതിനിധീകരിച്ച് അഡ്വ. രാജേഷ് തമ്പാൻ ചുമതല നിർവഹിച്ചു. പി. മണി, എം.സി. രമണൻ, കെ.എസ്. പ്രസാദ്, വർദ്ധനൻ പുളിക്കൽ, കെ.സി. ബിജു, കണ്ണൻ എന്നിവർ പങ്കെടുത്തു.