തൃശൂര്‍ ജില്ലയിലെ നീതി മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കുന്ന പുതിയ പ്രൈസിംഗ് പോളസിയുടെ ഉദ്ഘാടനം നടന്നു
കാട്ടൂര്‍: തൃശൂര്‍ ജില്ലയിലെ നീതി മെഡിക്കല്‍ ഷോപ്പുകളുടെ പ്രവര്‍ത്തനത്തില്‍ കണ്‍സ്യൂമര്‍ ഫെഡ് നടപ്പിലാക്കുന്ന പുതിയ പ്രൈസിംഗ് പോളസിയുടെ ഉദ്ഘാടനം തൃശൂര്‍ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ശബരീദാസന് നിര്‍വഹിച്ചു. പുതിയ പ്രൈസിംഗ് പോളസി പ്രകാരം നീതി മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും ഇടപാടുകാര്‍ക്ക് നല്കുന്ന മരുന്നുകളുടെ വിലയില്‍ കൂടുതല്‍ ഡിസ്കൗണ്ട് അനുവദികാന്‍ സാധിക്കുമെന്ന് കണ്‍സ്യൂമര്‍ ഫെഡ് റീജനല്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ സുരേഷ് ബാബു വിശദീകരിച്ചു. യോഗത്തില്‍ വെച്ച് തൃശൂര്‍ ജില്ലയിലേ ഏറ്റവും നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറായി കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കല്‍ സ്റ്റോറിനെ തിരഞ്ഞെടുത്തു. സ്റ്റോറിനുള്ള അവാര്‍ഡ് ജോയിന്റ് രജിസ്ട്രാര്‍ ജനറല്‍ ശബരീദാസനില് നിന്നും ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍ ഏറ്റുവാങ്ങി. സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍മാര്‍, സഹകരണ വകുപ്പ് ഉദ്യോഗസ്ഥര്‍, കണ്‍സ്യൂമര്‍ഫെഡ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ഇരിങ്ങാലക്കുട ടൗണ്‍ സഹകരണ ബാങ്കില്‍ പ്രതിസന്ധി; അഡ്മിനിസ്ട്രേറ്ററുടെ അഭ്യര്‍ഥന തള്ളി നിക്ഷേപകര്‍, ഹൈക്കോടതിയെ സമീപിക്കും
ഇരിങ്ങാലക്കുട മാര്‍ക്കറ്റില്‍ പരിശോധന; 113 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു
കരുവന്നൂര്‍ ബാങ്ക്; ചികിത്സയ്ക്ക് പണമില്ല; മുച്ചക്ര വാഹനത്തില്‍ നിക്ഷേപകന്റെ സമരം
പുല്ലൂര്‍ മിഷന് ഹോസ്പിറ്റലിന്റെ ഡയമണ്ട് ജൂബിലി ആരംഭവും ഓണാഘോഷവും തിങ്കളാഴ്ച (24.8.2026)
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു