മൂര്‍ക്കനാട് ഹൈസ്ക്കൂള് റോഡ് വീതി കൂട്ടിയ ഭാഗത്ത് ടാറിങ്ങ് നടത്താത്തതില്‍ ജനങ്ങള്‍ക്ക് പ്രതിഷേധം
മൂര്‍ക്കനാട്: വിദ്യാര്‍ഥികള്‍, അധ്യാപകര്‍, സ്കൂള്‍ വാഹനങ്ങള്‍ മറ്റുവാഹനങ്ങളും പോകുന്നതിരക്കേറിയ റോഡാണ് ഹൈസ്കൂള്‍ റോഡ്. റോഡിന്റെ വീതി വളരെ കുറവായതുകൊണ്ട് ഹൈസ്കൂള്‍ റോഡിന്റെ തുടക്കം (പൈജി പാടത്തിന്റെ സൈഡ് കൂട്ടി ചേര്‍ത്ത്) മുന്‍ കൗണ്‍സിലറുടെ നേതൃത്വത്തില്‍ വീതി കൂട്ടി നിര്‍മിച്ചിരുന്നു. വീതി കൂട്ടിയ ഭാഗത്ത് ഭാഗത്ത് മാത്രമെ വാനങ്ങള്‍ക്ക് സൈഡ് കൊടുത്ത് പോകാന്‍ സാധിക്കുകയുള്ളൂ. വീതി കൂട്ടിയ ഭാഗത്ത് നിലവിലുള്ള റോഡിനോട് ചേര്‍ന്ന് ടാറിങ്ങ് നടത്താന്‍ മുന്സിപാലിറ്റിയോട് ആവശ്യപ്പെട്ടപ്പോള്‍ നിലവിലുള്ള ടാറിങ്ങ് റോഡ് റീ ടാറിങ്ങ് നടത്തുന്നതിനൊപ്പം വീതി കൂടിയ ഭാഗത്ത് ടാറിങ്ങ് നടത്താമെന്ന് നഗരസഭ മുന്‍ കൗണ്‍സിലര്‍ക്ക് ഉറപ്പ് കൊടുത്തിരുന്നു. എന്നാല്‍ ഇപ്പോഴത്തെ കൗണ്‍സിലറുടെ അനാസ്ഥ മൂലമാണ് വീതിതൂട്ടിയ ഭാഗത്ത് ടാറിങ്ങ് നടത്താതെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇറിഗേഷന്‍ ബണ്ട് റോഡും, ഹൈസ്കൂള്‍ റോഡും ശരിയാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കമ്മിറ്റി നിരന്തരം സമരത്തിലാണ്. ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനം നടക്കുന്നതോടെപ്പം തന്നെ വീതി കൂടിയ ഭാഗത്തും ടാറിങ്ങ് നടത്തണമെന്ന് മൂര്‍ക്കനാട് കോണ്‍ഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി കെ.കെ. അബ്ദുള്ളകുട്ടി, മുന്‍പഞ്ചായത്ത് പ്രസിഡന്റ് ചിന്തധര്മജന്, ടി.എം. ധര്മജന്, റപ്പായി കോറോത്ത് പറമ്പില്‍, കെ.എ. അബുബക്കര്‍ മാസ്റ്റര്‍, പിഒ. റാഫി എന്നിവര്‍ പ്രസംഗിച്ചു.