കൃഷിയിടങ്ങള്ക്കും കര്ഷകര്ക്കും തുണയായി ഇനി ഡ്രോണും; ആദ്യ പരീക്ഷണം മാപ്രാണം ചിത്രവള്ളി പാടശേഖരത്തില്
45 ദിവസം പ്രായമുള്ള നെല്ലിന് കാര്ഷിക സര്വകലാശാല വികസിപ്പിച്ചെടുത്ത സമ്പൂര്ണ്ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം ഡ്രോണ് ഉപയോഗിച്ച് തളിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് നിര്വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ക്യഷിയിടങ്ങള്ക്കും കര്ഷകര്ക്കും തുണയായി ഇനി ഡ്രോണും. കാര്ഷിക യന്ത്രവത്ക്കരണ ഉപപദ്ധതിയില് ഉള്പ്പെടുത്തി പൊറത്തിശേരി കൃഷിഭവന് പരിധിയിലുള്ള ചിത്രവള്ളി പാടശേഖരത്തില് നിലവില് 45 ദിവസം പ്രായമുള്ള നെല്ലിന് കാര്ഷിക സര്വകലാശാല വികസിപ്പിച്ചെടുത്ത സമ്പൂര്ണ്ണ എന്ന സൂക്ഷ്മ മൂലക മിശ്രിതം ഡ്രോണ് ഉപയോഗിച്ച് തളിക്കുന്നതിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് നിര്വഹിച്ചു.
58 വര്ഷങ്ങളായി മുടങ്ങാതെ കൃഷിയിറക്കുന്ന 35.5 ഐക്ടര് വരുന്ന ചിത്രവള്ളി പാട ശേഖരത്തിന്റെ പരിധിയില് നൂറോളം കര്ഷകരാണുള്ളത്. മാള വലിയ പറമ്പ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന മഹിള റൈസ് പ്രൊഡ്യൂസര് കമ്പനിയുടെ സാങ്കേതിക സഹായത്തോടെയാണ് ഡ്രോണ് പ്രയോഗം നടത്തിയത്. ചടങ്ങില് നഗരസഭ ചെയര്പേഴ്സണ് സുജ സഞ്ജീവ്കുമാര് അധ്യക്ഷത വഹിച്ചു. കൃഷി ഡെപ്യൂട്ടി ഡയറക്ടര് മിനി എസ് പദ്ധതി വിശദീകരിച്ചു.
നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന്മാരായ ഫെനി എബിന്, അംബിക പള്ളിപ്പുറത്ത്, ജെയ്സന് പാറേക്കാടന്, കൗണ്സിലര്മാരായ അജിത് കുമാര്, ബൈജു കുറ്റിക്കാടന്, അല്ഫോണ്സ തോമസ് എന്നിവര് ആശംസകള് നേര്ന്നു. പാടശേഖര സമിതി സെക്രട്ടറി വിന്സെന്റ് ആലുക്കല് സ്വാഗതവും കൃഷി ഓഫീസര് ആന്സി നന്ദിയും പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വിജയാഹ്ലാദ പ്രകടന ചിലവിലേക്കായി പ്രവാസി സംഭാവന നല്കിയ തുക പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് കട്ടിലും കിടക്കയും നല്കി
കരുവന്നൂര് സെന്റ് മേരീസ് ദേവാലയത്തില് തിരുനാളിന് കൊടികയറി
മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള് വാര്ഷികം ആഘോഷിച്ചു
മുകുന്ദപുരം താലൂക്ക് എന്എസ്എസ് യൂണിയന്റെ ആഭിമുഖ്യത്തില് പ്രതിഭാ സംഗമം നടത്തി
ഒളിമ്പ്യന് ഒ. ചന്ദ്രശേഖരന് മെമ്മോറിയല് ഫുട്ബോള് ടൂര്ണമെന്റ് ആരംഭിച്ചു
സംസ്ഥാന മാസ്റ്റേഴ്സ് ഷട്ടില് ബാഡ്മിന്റണ് ചാമ്പ്യന്ഷിപ്പിന് ഇരിങ്ങാലകുടയില് സംഘടിപ്പിച്ചു