സെന്റ് തോമസ് കത്തീഡ്രല്‍ പിണ്ടിപ്പെരുന്നാളിനു കൊടിയേറി
ഇരിങ്ങാലക്കുട: സെന്റ് തോമസ് കത്തീഡ്രല്‍ പള്ളിയിലെ പിണ്ടിപ്പെരുന്നാളിനു കൊടിയേറി. കത്തീഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് കൊടിയേറ്റം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. സിബിന് വാഴപ്പിള്ളി, ഫാ. ജോസഫ് തൊഴുത്തിങ്കല്‍, ഫാ. ജോര്‍ജി തേലപ്പിള്ളി എന്നിവര്‍ സഹകാര്‍മികരായിരുന്നു. ട്രസ്റ്റിമാരായ ആന്റണി ജോണ്‍ കണ്ടംകുളത്തി, ലിംസണ്‍ ഊക്കന്‍, ജോബി അക്കരക്കാരന്‍, ബ്രിസ്റ്റോ വിന്‍സെന്റ് എലുവത്തിങ്കല്‍, തിരുനാള്‍ ആഘോഷകമ്മിറ്റി ജനറല്‍ കണ്‍വീനര്‍ റോബി കാളിയങ്കര, ജോയിന്റ് കണ്‍വീനര്‍മാരായ ജോസ് മാമ്പിള്ളി, സെബി അക്കരക്കാരന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ജനുവരി ആറ്,ഏഴ്, എട്ട് തീയതികളിലാണ് തിരുന്നാള്‍.
എല്‍ഇഡി പ്രഭയില്‍ തിളങ്ങും തിരുനാള്‍ കൊടി
ഇരിങ്ങാലക്കുട: പണ്ടിപ്പെരുന്നാളിന് കൊടിയേറ്റിയ കൊടിയില്‍ ഇത്തവണ എല്‍ഇഡി പ്രകാശം തെളിയും. എല്‍ഇഡി ബള്‍ബുകളാണ് കൊടിയില്‍ തുന്നിചേര്‍ത്തിരിക്കുന്നത്. 75 അടിയാണ് കൊടിമരത്തിന്റെ ഉയരം. ഇത്രക്കും ഉയരമുള്ള കൊടിമരത്തിലെ കൊടി രാത്രി എല്‍ഇഡി പ്രകാശത്താല്‍ തെളിയുമ്പോള്‍ ഇരിങ്ങാലക്കുട ഇടവകയുടെ നാനാഭാഗത്തുനിന്നും കാണുവാന്‍ സാധിക്കും.
മത സൗഹാര്‍ദ സമ്മേളനവും തിരി തെളിയിക്കലും ഇന്ന്
ഇരിങ്ങാലക്കുട: പിണ്ടിപ്പെരുന്നാളിന്റെ ഭാഗമായി ഇന്നുരാത്രി ഏഴിന് തിരിതെളിയിക്കല്‍ ചടങ്ങും മതസൗഹാര്‍ദ സമ്മേളനവും നടക്കും. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മന്ത്രി ആര്. ബിന്ദു, കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പ്രദീപ് മേനോന്, നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സഞ്ജീവ് കുമാര്‍, വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, ആര്‍ഡിഓ എം.കെ. ഷാജി, ഡിവൈഎസ്പി ടി.കെ. ഷൈജു, കെഎസ്ഇ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ എം.പി. ജാക്സണ് തുടങ്ങിയവര്‍ കത്തീഡ്രല്‍ ദേവാലയത്തിനു മുന്നില്‍ അലങ്കരിച്ച പിണ്ടിയില്‍ തിരി തെളിയിക്കും.