ആലപ്പാട്ട് കോട്ടോളി കുടുംബ യോഗവും നവ വൈദീകന് ഫാ. ജിയോ കോട്ടോളിക്ക് സ്വികരണവും
ഇരിങ്ങാലക്കുട: ആലപ്പാട്ട് കോട്ടോളി കുടുംബ യോഗവും നവ വൈദികന് ഫാ. ജിയോ കോട്ടോളി സ്വികരണവും നല്കി. സമ്മേളനം ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. കുടുംബയോഗം പ്രസിഡന്റ് സേവിയര്‍ കോട്ടോളി അധ്യക്ഷത വഹിച്ചു. കത്തിഡ്രല്‍ വികാരി ഫാ. പയസ് ചെറപ്പണത്ത് അനുഗ്രഹ പ്രഭാഷണം നടത്തി. സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, ട്രഷറര്‍ ജിജു കോട്ടോളി, തോമസ് കോട്ടോളി, കെ.പി. ആഗ്നസ് എന്നിവര്‍ പ്രസംഗിച്ചു. ആലപ്പാട്ട് കോട്ടോളി കുടുംബാംഗങ്ങളായ സമര്‍പ്പിത ജീവിതത്തില്‍ സുവര്‍ണ്ണ ജൂബിലി പിന്നിട്ട സിഎംസി സന്യാസ സഭാംഗം സിസ്റ്റര്‍ മരിയ സിസി ക്കും, സമര്‍പ്പിത ജീവിതത്തില്‍ പത്ത് വര്‍ഷം പിന്നിട്ട ഹോളി ഫാമിലി സന്യാസ സഭാംഗം. സിസ്റ്റര്‍ ആഗ്നസ് തെരസിനും, അനുമോദനം നല്കി. നവ വൈദീകന്റെ മാതാപിതാക്കളായ ജോര്‍ജ് മിനി ദമ്പതികളെയും സിസ്റ്ററുടെ മാതാ പിതാക്കളായ ജോണി മിനി ദമ്പതികളേയും ബിഷപ്പ് പൊന്നാട അണിയിച്ച് ആദരിച്ചു.