എകെസിസി മാര്‍ ജെയിംസ് പഴയാറ്റില്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ഷാദ് ഇന്ത്യന്‍ പ്ലേ ബോയ്സ് കോഴിക്കോടിന് വിജയ കിരീടം
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ എകെസിസിയുടെ നേതൃത്വത്തില്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ അഖില കേരള സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ അല്‍ഷാദ് ഇന്ത്യന്‍ പ്ലേ ബോയ്സ് കോഴിക്കോട് ജേതാക്കളായി മുനിസിപ്പല്‍ മൈ താനിയിലെ ഫ്ലെഡ് ലൈറ്റ് സ്റ്റേഡിയത്തില്‍ വെച്ച് നടന്ന ഫൈനല്‍ മത്സരത്തില്‍ ജിഎഫ്ടി പാലക്കാടിനെ രണ്ട് ഗോളുകള്‍ക്കാണ് പരാജയപ്പെടുത്തിയത്. വാശിയേറിയ ഫൈനല്‍ മത്സരത്തിലെ കളിയില്‍ സമനിലയില്‍ പിരിഞ്ഞതിനാല്‍ പെനാള്‍ട്ടി ഷൂട്ടൗട്ടിലൂടെയാണ് അല്‍ഷാദ് കോഴിക്കോട് ജേതാക്കളായത് സ്കോര്‍ 53. ഫൈനലിന് ശേഷം നടന്ന സമാപന സമ്മേളനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു.
മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ സുജ സഞ്ജീവ്കുമാര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ആവന്തി ഗ്രൂപ്പ് എംഡി ഡേവിസ് ആന്റണി അക്കരക്കാരന്‍ മുഖ്യാതിഥിയായിരുന്നു കത്തീഡ്രല്‍ വികാരി റവ.ഡോ. ലാസര്‍ കുറ്റിക്കാടന്‍ അനുഗ്രഹ പ്രഭാഷണം നടത്തി. എകെസിസി പ്രസിഡന്റ് രഞ്ചി അക്കരക്കാരന്‍ അനുമോദന പ്രസംഗം നടത്തി ജനറല്‍ കണ്‍വീനര്‍ പി.ടി. ജോര്‍ജ്, ജോയിന്റ് കണ്‍വീനര്‍മാരായ ടെല്‍സണ്‍ കോട്ടോളി, ഷാജു പാറേക്കാടന്‍, ജോസ് മാമ്പിള്ളി, ട്രഷറര്‍ വിന്‍സന്‍ കോമ്പാറക്കാരന്‍ എന്നിവര്‍ പ്രസംഗിച്ചു. മന്ത്രി ഡോ. ആര്. ബിന്ദു സമ്മാനദാനം നിര്‍വഹിച്ചു ഡേവിസ് ആന്റണി അക്കരക്കാരനെ മന്ത്രി ഡോ. ആര്. ബിന്ദു പൊന്നാടയണിച്ച് ആദരിച്ചു.