സംസ്ഥാനത്ത് 7631 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് 7631 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂർ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂർ 462, ആലപ്പുഴ 385, പാലക്കാട് 342, കാസർഗോഡ് 251, പത്തനംതിട്ട 179, ഇടുക്കി 162, വയനാട് 144 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗ ബാധ സ്ഥിരീകരിച്ചത്.22 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നാലാഞ്ചറ സ്വദേശി ഗോപാലകൃഷ്ണൻ (62), പള്ളിത്തുറ സ്വദേശിനി ത്രേസ്യാമ്മ (82), ആനയറ സ്വദേശിനി സരോജം (63), തിരുവനന്തപുരം സ്വദേശിനി ബീമ, ആലപ്പുഴ തലവടി സ്വദേശി സെബാസ്റ്റ്യൻ (84), എറണാകുളം വട്ടത്തറ സ്വദേശിനി അഗ്നസ് (73), ചിറ്റൂർ സ്വദേശിനി അമൂല്യ (16), മൂപ്പതടം സ്വദേശി അഷ്റഫ് (56), പനങ്ങാട് സ്വദേശി ബാലകൃഷ്ണൻ (84), തൃശൂർ ഒല്ലൂക്കര സ്വദേശി രാധാ ഭാസ്കരൻ (75), തൃശൂർ സ്വദേശിനി പാറുക്കുട്ടി (83), പാലക്കട് കൊണ്ടൂർകര സ്വദേശി അലാവി (63), മാതൂർ സ്വദേശി ഇബ്രാഹിം കുട്ടി (83), വേമ്പടി സ്വദേശി മുഹമ്മദ് റാഫി (54), പുതുനഗരം സ്വദേശി മുജീബ് റഹ്മാൻ (47), ഒറ്റപ്പാലം സ്വദേശിനി നബീസ (75), ഒറ്റപ്പാലം സ്വദേശി സുന്ദരൻ (62), മലപ്പുറം താനൂർ സ്വദേശിനി കദീജബീവി (75), പരിയപുരം സ്വദേശി മൂസ (74), പള്ളിക്കൽ സ്വദേശിനി ഉമ്മാതുകുട്ടി (73), കോഴിക്കോട് കൊളത്തറ സ്വദേശിനി ഷഹർബാനു (44), കൊളത്തറ സ്വദേശിനി സൗമിനി (65), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 1161 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. രോഗം സ്ഥിരീകരിച്ചവരിൽ 160 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 6685 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 723 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല
തൃശൂർ ജില്ലയിലെ 862 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 18) കോവിഡ്-19 സ്ഥിരീകരിച്ചു.
തൃശൂർ ജില്ലയിലെ 862 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 18) കോവിഡ്-19 സ്ഥിരീകരിച്ചു. 1006 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ മറ്റു ജില്ലകളിലെ ആശുപത്രികളിൽ കഴിയുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 28013. രോഗബാധിതരായ 18570 പേരെയാണ് ആകെ നെഗറ്റീവായി ഡിസ്ചാർജ് ചെയ്തത്.859 കേസുകളിൽ സമ്പർക്കം വഴിയാണ് രോഗബാധ. ഇതിൽ അഞ്ച് കേസുകളുടെ ഉറവിടം വ്യക്തമല്ല. മദർ ഹോസ്പിറ്റൽ ക്ലസ്റ്റർ വഴി ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. മറ്റ് സമ്പർക്ക കേസുകൾ 841. എട്ട് ആരോഗ്യ പ്രവർത്തകർക്കും നാല് ഫ്രൻറ് ലൈൻ വർക്കർമാർക്കും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് വന്ന മൂന്ന് പേർക്കും കോവിഡ് സ്ഥിരീകരിച്ചു.രോഗികളിൽ 60 വയസ്സിന് മുകളിൽ 60 പുരുഷൻമാരും 50 സ്ത്രീകളും 10 വയസ്സിന് താഴെ 30 ആൺകുട്ടികളും 34 പെൺകുട്ടികളും ഉൾപ്പെടുന്നു കോവിഡ് സ്ഥിരീകരിച്ച് ജില്ലയിലെ വിവിധ ആശുപത്രികളിലും കോവിഡ് ഫസ്റ്റ്ലൈൻ ട്രീറ്റ്മെൻറ് സെൻററുകളിലും കഴിയുന്നവർ: ഗവ. മെഡിക്കൽ കോളേജ് തൃശൂർ- 249, സി.എഫ്.എൽ.ടി.സി ഇ.എസ്.ഐ -സി.ഡി മുളങ്കുന്നത്തുകാവ്-9, എം. സി.സി.എച്ച്. മുളങ്കുന്നത്തുകാവ്-66, കില ബ്ലോക്ക് 1 മുളങ്കുന്നത്തുകാവ്-47, കില ബ്ലോക്ക് 2 മുളങ്കുന്നത്തുകാവ്-41, സെന്റ് ജെയിംസ് അക്കാദമി, ചാലക്കുടി- 162, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 1 വേലൂർ-145, വിദ്യ സി.എഫ്.എൽ.ടി.സി ബ്ലോക്ക് 2 വേലൂർ- 230, സി.എഫ്.എൽ.ടി.സി കൊരട്ടി- 33, പി.സി. തോമസ് ഹോസ്റ്റൽ തൃശൂർ-327, സി.എഫ്.എൽ.ടി.സി നാട്ടിക-337, പി.എസ്.എം. ഡെന്റൽ കോളേജ് അക്കികാവ് -22, ജ്യോതി സി.എഫ്.എൽ.ടി.സി, ചെറുതുരുത്തി-54, എം.എം.എം. കോവിഡ് കെയർ സെന്റർ തൃശൂർ-78, ജി.എച്ച് തൃശൂർ-32, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി – 49, ചാവക്കാട് താലൂക്ക് ആശുപത്രി-18, ചാലക്കുടി താലൂക്ക് ആശുപത്രി-8, കുന്നംകുളം താലൂക്ക് ആശുപത്രി -23, ജി.എച്ച്. ഇരിങ്ങാലക്കുട -12, ഡി.എച്ച്. വടക്കാഞ്ചേരി -8, അമല ആശുപത്രി-46, ജൂബിലി മിഷൻ മെഡിക്കൽ കോളേജ് തൃശൂർ-71, മദർ ആശുപത്രി-14, എലൈറ്റ് ഹോസ്പിറ്റൽ തൃശൂർ-8, ഇരിങ്ങാലക്കുട കോ ഓപ്പറേറ്റീവ് ആശുപത്രി -6, ക്രാഫ്റ്റ് ഹോസ്പിറ്റൽ കൊടുങ്ങല്ലൂർ -1, രാജാ ആശുപത്രി ചാവക്കാട്-4, അശ്വിനി ഹോസ്പിറ്റൽ തൃശൂർ- 11, സെന്റ് ജെയിംസ് ഹോസ്പിറ്റൽ ചാലക്കുടി -8, മലങ്കര ഹോസ്പിറ്റൽ കുന്നംകുളം-6, റോയൽ ഹോസ്പിറ്റൽ കുന്നംകുളം-5, സെന്റ് ആന്റണീസ് പഴുവിൽ- 6, സൺ മെഡിക്കൽ റിസർച്ച് സെന്റർ തൃശൂർ-11.ഞായറാഴ്ച 6158 പേർ വീടുകളിൽ ചികിത്സയിൽ കഴിയുന്നു. 1109 പേർ പുതിയതായി ചികിത്സയിൽ പ്രവേശിച്ചതിൽ 309 പേർ ആശുപത്രിയിലും 800 പേർ വീടുകളിലുമാണ്. 2833 പേർക്ക് ആന്റിജൻ പരിശോധന നടത്തി. മൊത്തം 3437 സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 217916 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 488 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 91997 ഫോൺ വിളികളാണ് ജില്ലാ കൺട്രോൾ സെല്ലില്ലേക്ക് വന്നത്. 60 പേർക്ക് സൈക്കോ സോഷ്യൽ കൗൺസിലർമാർ വഴി കൗൺസിലിംഗ് നൽകി. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമായി 398 പേരെ ആകെ സ്ക്രീനിംഗ് ചെയ്തു.