എംഎസ്സി ഫോറന്‍സിക് ആന്‍ഡ് ക്രിമിനോളജി പരീക്ഷയില്‍ ഇരിങ്ങാലക്കുട സ്വദേശിനിക്ക് രണ്ടാം റാങ്ക്

വിസ്മയ സുനില്‍.
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട സ്വദേശിനിയായ വിദ്യാര്‍ഥിനി വിസ്മയ സുനിലിന് എംഎസ്സി ഫോറന്‍സിക് സയന്‍സ് ആന്‍ഡ് ക്രിമിനോളജി പരീക്ഷയില്‍ മധുരൈ കാമരാജ് സര്‍വകലാശാലയില്‍ നിന്നും രണ്ടാം റാങ്ക്. കാരുകുളങ്ങര പണിക്കപറമ്പില്‍ സുനിലിന്റെയും സിനി സുനിലിന്റെയും മകളായ വിസ്മയ തേനി മേരി മാതാ കോളജ് വിദ്യാര്‍ഥിനിയാണ്.