സെന്റ് ജോസഫ്സ് കോളജില്‍ ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് നടത്തി

സെന്റ് ജോസഫ്സ് കോളജില്‍ ഫിറ്റ് ഫോര്‍ ലൈഫ് എന്ന ആരോഗ്യസംസ്കാര പരിപാടിയുടെ ഭാഗമായിസംഘടിപ്പിച്ച ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസിനു നേതൃത്വം നല്‍കിയവരെ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അനുമോദിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ഫിറ്റ് ഫോര്‍ ലൈഫ് എന്ന ആരോഗ്യസംസ്കാര പരിപാടിയുടെ ഭാഗമായി ബ്രെസ്റ്റ് കാന്‍സര്‍ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. അമൃത ഹോസ്പിറ്റലും ഡിഡിആര്ഡി അഗിലസ് പാത്ത്ലാബ് ലിമിറ്റഡും കൊച്ചി റോട്ടറി ക്ലബ്ബും സഹകരിച്ചാണ് ഈ പരിപാടി ഒരുക്കിയത്. അമൃത ഹോസ്പിറ്റലിലെ ബ്രെസ്റ്റ് ഡിസീസ് ഡിവിഷനിലെ ജനറല്‍ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. മിഷ ജെ.സി. ബാബു, പ്രിവന്റിവ് ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ.എന്‍. സന്ധ്യ, ഡിഡിആര്‍സിയില്‍ മോളിക്യുലാര്‍ ജനറ്റിക്സ് കണ്‍സള്‍റ്റന്റായ ഡോ. എം.എസ്. സിന്റോ എന്നിവര്‍ ക്ലാസ് നയിച്ചു.
സമാപന ചടങ്ങില്‍ കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി, കോളജ് യൂണിയന് ഭാരവാഹികളായ റെയ്ച്ചല്‍ റോസ്, സി.യു. അരുണിമ, സന സാബു തട്ടില്‍, അക്ഷത സുരേഷ് ബാബു, അനീറ്റ രാജു തുടങ്ങിയവര്‍ നേതൃത്വം നല്കി.