സെന്റ് ജോസഫ്സ് കോളജില്‍ നാദാര്‍പ്പണം സംഗീത പരിപാടി സംഘടിപ്പിച്ചു

സെന്റ് ജോസഫ്സ് കോളജിലെ മ്യൂസിക് ക്ലബ്ബിന്റെയും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെയും ആഭിമുഖ്യത്തില്‍ നാദാര്‍പ്പണം സംഗീത പരിപാടിയില്‍ സംഗീതോപകരണങ്ങളുടെ ഉദ്ഘാടനം പ്രമുഖ സംഗീതസംവിധായകനും പിന്നണിഗായകനുമായ വിദ്യാധരന് മാസ്റ്റര്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിലെ മ്യൂസിക് ക്ലബ്ബിന്റെയും പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയുടെയും ആഭിമുഖ്യത്തില്‍ നാദാര്‍പ്പണം സംഗീത പരിപാടി അരങ്ങേറി. പൂര്‍വ്വ വിദ്യാര്‍ഥി സംഘടന മ്യൂസിക് ക്ലബ്ബിനുവേണ്ടി നല്കിയ സംഗീതോപകരണങ്ങളുടെ ഔപചാരിക ഉദ്ഘാടനം പ്രമുഖ സംഗീതസംവിധായകനും പിന്നണിഗായകനുമായ വിദ്യാധരന് മാസ്റ്റര്‍ നിര്‍വഹിച്ചു.കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബ്ലെസി അധ്യക്ഷത വഹിച്ചു. മലയാള വിഭാഗം അധ്യക്ഷ കെ.എ. ഡോ. ജെന്‍സി, പൂര്‍വ്വ വിദ്യാര്‍ഥി സംഘടന പ്രസിഡന്റ് ടെസി വര്‍ഗീസ്, മ്യൂസിക് ക്ലബ് കണ്‍വീനര്‍ വിദ്യ സദാനന്ദന് എന്നിവര്‍ സംസാരിച്ചു. വിദ്യാധരന് മാസ്റ്റര്‍ക്കുള്ള ആദരസൂചകമായി മലയാളവിഭാഗം അധ്യാപിക ക്യാപ്റ്റന്‍ ലിറ്റി ചാക്കോ മംഗള പത്രം വായിച്ചു.