സംവരണ വാര്‍ഡുകളിലെ സ്ഥാനാര്‍ഥികള്‍ക്ക് നല്ലകാലം; പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വരെ വാഗ്ദാനം
ജനറല്‍ സീറ്റുകളില്‍ സീറ്റ് പ്രഖ്യാപനത്തിന് മുന്‍പേ സ്ഥാനാര്‍ഥിത്വം ഉറപ്പിക്കുവാന്‍ തത്രപ്പാട്
ഇരിങ്ങാലക്കുട: സീറ്റ് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി പ്രഖ്യാപനത്തിനു മുമ്പേ സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ കളത്തിലിറങ്ങി. സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ മറുകണ്ടം ചാടുമെന്ന ഭീഷണിയുമായി വേറെ ചിലരും രംഗത്തുണ്ട്. ജനസമ്മതിയുള്ളതും വിജയ സാധ്യതയുള്ള സ്ഥാനാര്‍ഥികളെ കിട്ടുവാന്‍ പാര്‍ട്ടി നേതാക്കളും നെട്ടോട്ടമാണ്. കോണ്‍ഗ്രസിലാണെങ്കില്‍ ഗ്രൂപ്പ് മാറലാണ് ഏറെ പേടിപ്പെടുത്തുന്നത്. നാട്ടിന്‍പുറങ്ങളില്‍ പരസ്യമായും രഹസ്യമായും തെരഞ്ഞെടുപ്പ് അങ്കം തുടങ്ങി. മതിലുകളിലും ഇലക്ട്രിക് പോസ്റ്റുകളിലും ചിഹ്നം രേഖപ്പെടുത്തി തുടങ്ങി.
കഴിഞ്ഞ കാലങ്ങളിലെ വികസന പദ്ധതികള്‍ അവതരിപ്പിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചവരുമുണ്ട്. പാര്‍ട്ടിയുടെയും മുന്നണിയുടെയും അനുമതി ലഭിച്ചാല്‍ ഉടന്‍ ചിഹ്നം ഉള്‍പ്പെടുന്ന പോസ്റ്റ് തയ്യാറാക്കും. മുന്‍കാലങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവരും സജീവമായിട്ടുണ്ട്. ഇവരില്‍ പലരും ഇതിനോടകം വീടുകള്‍ കയറിയുള്ള പ്രവര്‍ത്തനം തുടങ്ങി. ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ഥികള്‍ക്കായി മുന്നണികളുടെ നെട്ടോട്ടം തീര്‍ന്നിട്ടില്ല.
സംവരണമായി മാറിയ വാര്‍ഡുകളിലും ജയസാധ്യത കുറഞ്ഞ വാര്‍ഡുകളിലുമാണ് സ്ഥാനാര്‍ഥിയായി പരിഗണിക്കാന്‍ പോലും ആരെയും ലഭിക്കാത്തത്. പ്രസിഡന്റ് സ്ഥാനം ഉള്‍പ്പടെ വാഗ്ദാനം ചെയ്താണ് മത്സരത്തിനു പലരെയും പ്രേരിപ്പിക്കുന്നത്. ഇത്തരം വാര്‍ഡുകളില്‍ തെരഞ്ഞെടുപ്പു ചെലവുകളും പാര്ട്ടിക്കാര് തന്നെ വഹിക്കേണ്ട അവസ്ഥയിലാണ്. കുടുംബശ്രീ, തൊഴിലുറപ്പ്, സമുദായ സംഘടനകള്‍, വിവിധ ക്ലബ്ബുകള്‍ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന വനിതകളിലാണ് പ്രത്യേക ശ്രദ്ധ ഉള്ളത്.
ഇതിനുപുറമേ വിവിധ വകുപ്പുകളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും വിരമിച്ചവരും മുന്നിലുണ്ട്. ഇതില്‍ നിന്ന് പാര്‍ട്ടിക്ക് ഉചിതനായ ആളെ കണ്ടെത്തുകയാണ് നേതാക്കള്‍ ചെയ്യുന്നത്. ഇതിനൊപ്പം വിജയസാധ്യതയും നോക്കുന്നുണ്ട്. മറ്റുള്ളവരുമായുള്ള സൗഹൃദങ്ങള്‍, സമുദായ പരമായും പൊതുവായുമുള്ള സ്വീകാര്യത, കുടുംബബന്ധു ബലം എന്നിവയാണു പാര്‍ട്ടികള്‍ നിര്‍ദേശിച്ചിരിക്കുന്ന പ്രധാന മാനദണ്ഡങ്ങളും പരിഗണനയിലുണ്ട്.

ഇരിങ്ങാലക്കുട നഗരസഭാ അധ്യക്ഷ സ്ഥാനം ജനറല്‍, മത്സരത്തിനു മുമ്പേ സ്ഥാനാര്‍ഥിയാകാന്‍ അങ്കം!
തദ്ദേശ തിരഞ്ഞെടുപ്പ്; സീറ്റ് ചര്‍ച്ചകളും സ്ഥാനാര്‍ഥി നിര്‍ണയവും തകൃതി
ഇരിങ്ങാലക്കുട നഗരസഭ നമ്പ്യാങ്കാവ് വാര്‍ഡ് എട്ടിലെ എന്‍ഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു
തെരഞ്ഞെടുപ്പ് ഇങ്ങെത്തി; വോട്ടര്‍പട്ടികയില്‍ പേരുവെട്ടുന്നതില് തര്‍ക്കം
സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്, പല പ്രമുഖര്‍ക്കും പ്രതീക്ഷയര്‍പ്പിച്ച വാര്‍ഡുകള്‍ നഷ്ടപ്പെട്ടു
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ കൂണ് ഗ്രാമം പദ്ധതി വഴിയൊരുക്കും- മന്ത്രി ഡോ. ആര്. ബിന്ദു