ഗേള്‍സ് സ്കൂളിനു സഹായമേകി ക്രൈസ്റ്റ് കോളജ് കോമേഴ്സ് ബാച്ച്
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ 1998-2001 കോമേഴ്സ് ബാച്ചാണു രണ്ടു എല്‍ഇഡി ടിവി ഗവണ്മെന്റ് ഗേള്‍സ് സ്കൂളിനു നല്‍കിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ ആണ് 1998-2001 ബാച്ചിനു വേണ്ടി ഹെഡ്മിസ്ട്രസ് അംബിക ടീച്ചര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍ ഹേന ടീച്ചര്‍ എന്നിവര്‍ക്കു ടിവി കൈമാറിയത്. വാര്‍ഡ് കൗണ്‍സിലര്‍ സോണിയ ഗിരിയാണു വിഷയം കോളജിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. 1998-2001 നെ പ്രതിനിധീകരിച്ചു ഷോണ്‍, ക്രൈസ്റ്റ് കോളജ് തവനിഷ് സ്റ്റാഫ് കോഓര്‍ഡിനേറ്റര്‍ മൂവിഷ് മുരളി എന്നിവരും സ്കൂളിനെ പ്രതിനിധീകരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ഇന്ദുകല ടീച്ചര്‍, പ്ലസ്ടു അധ്യാപികയായ സോണി ടീച്ചര്‍ എന്നിവരും പങ്കെടുത്തു.