കാട്ടൂരില്‍ വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ സംഘതലവന്മാര്‍ പോലീസ് പിടിയില്‍
കാട്ടൂര്‍: കാട്ടൂരില്‍ ഇന്നലെ രാത്രി വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയ സംഭവത്തില്‍ ഗുണ്ടാ സംഘതലവന്മാര്‍ പോലീസ് പിടിയിലായി. കാട്ടൂര്‍ ചെമ്പാപ്പിള്ളി വീട്ടില്‍ നിഖില്‍ (35), ഒളരി നങ്ങേലില്‍ വീട്ടില്‍ ശരത്ത് (36) എന്നിവരാണു പോലീസിന്റെ പിടിയിലായത്. ഇന്ന് പുലര്‍ച്ചെ രണ്ടോടെ ചേലക്കരയില്‍ വെച്ചാണു ഇവരെ പോലീസ് പിടികൂടിയത്. വീട്ടമ്മയെ വെട്ടികൊലപ്പെടുത്തിയതിനു ശേഷം ഒളിസങ്കേതത്തിലേക്കു രക്ഷപ്പെടുന്നതിനായി ഇരുവരും ബൈക്കില്‍ പോകുമ്പോഴാണു പോലീസിന്റെ പിടിയിലാണ്. കൊലപാതകം നടന്ന് പ്രതികളെക്കുറിച്ച് വ്യക്തത വന്നതോടെ പോലീസ് ഇവരെ പിന്തുടരുകയായിരുന്നു. ഇന്ന് രാവിലെ ഇവരെ കാട്ടൂര്‍ സ്റ്റേഷനില്‍ എത്തിച്ചു. കൂട്ടൂര് എസ്ഐ ആര്. രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണു ഇവരെ പിടികൂടിയത്. കൊലപാതകശ്രമമടക്കം നിരവധി കേസുകളില്‍ പ്രതികളാണു ഇരുവരും. ഇവരെ കൂടാതെ മറ്റു രണ്ടു പ്രതികളെയും പിടികൂടാനുണ്ടെന്നു പോലീസ് പറഞ്ഞു. കാട്ടൂര്‍ പോലീസ് സ്റ്റേഷനിലെ ഗുണ്ടാപ്പട്ടികയിലുള്പ്പെട്ട കാട്ടൂര്‍ക്കടവ് നന്താനത്തുപറമ്പില്‍ ഹരീഷിന്റെ ഭാര്യ ലക്ഷ്മി (43) യാണു മരിച്ചത്. ഞായറാഴ്ച ഒമ്പതരയോടെ വീട്ടിലെത്തിയ ഗുണ്ടാസംഘം പന്നിപ്പടക്കം എറിഞ്ഞശേഷം വീടിനു പുറത്തു നിന്നിരുന്ന ലക്ഷ്മിയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ഹരീഷുമായുള്ള വൈരാഗ്യമാണു സംഭവത്തിനു പിന്നിലെന്നാണു സൂചന. പ്രതികളില്‍ ഒരാളെ കുറിച്ച് ഭര്‍ത്താവായ ഹരീഷിനോടു ലക്ഷ്മി ഫോണില്‍ സംസാരിക്കുന്നതു പ്രതികളിലൊരാള്‍ കേട്ടിരുന്നു. ഇതാണു അക്രമത്തിനു പ്രധാനകാരണമായത്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നു വൈകീട്ടോടെ അറസ്റ്റ് രേഖപ്പെടുത്തും. ലക്ഷ്മിയുടെ സംസ്കാരം ഇന്നു നടക്കും. മക്കള്‍: ഹരീഷ്മ, അക്ഷയ്, ഹരിപ്രിയ. മരുമകന്: രതീഷ്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
വീടില്ലാത്തവര്‍ക്ക് വീട് പദ്ധതിക്ക് തുടക്കം കുറിച്ച് മര്‍ച്ചന്റ് അസോസിയേഷന്
ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന് വികസനം: സഹൃദയ ഗ്രൂപ്പ് വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി ഒപ്പ് ശേഖരണം
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി