വേളൂക്കരയില്‍ നടന്ന യുഡിഎഫ് കണ്വെന്ഷൻ ഡിസിസി സെക്രട്ടറി എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മണ്ഡലങ്ങളില്‍ കണ്‍വെന്‍ഷനുകള്‍ നടത്തി. വേളൂക്കരയില്‍ ഡിസിസി സെക്രട്ടറിയും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാനുമായ എം.എസ്. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്മാന് ഷാറ്റോ കുര്യന് അധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ഥി തോമസ് ഉണ്ണിയാടന്, ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി, കെ.എ. റിയാസുദീന്‍, ടി.വി. ചാര്‍ളി, കെ.കെ. ജോണ്സണ്, പി.ഐ. ജോസ്, സിജോയ് തോമസ്, ഡോ. മാര്ട്ടിന് പി. പോള്‍ എന്നിവര്‍ പ്രസംഗിച്ചു. ആളൂര്‍ പഞ്ചായത്തില്‍ മണ്ഡലം ചെയര്മാന് എന്‍.എ. അലോഷ് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി സോമന് ചിറ്റേത്ത്, മിനി മോഹന്‍ദാസ്, രാജന് പൈക്കാട്ട്, റോക്കി ആളൂക്കാരന്‍ സി.കെ. ചുമ്മാര്‍, ടി.ഐ. ബാബു, ഷെയ്ഖ് പരീത്, ഡെനീസ് കണ്ണംകുന്നി എന്നിവര്‍ പ്രസംഗിച്ചു. മുരിയാട് പഞ്ചായത്തില്‍ മണ്ഡലം ചെയര്മാന് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. ഡിസിസി സെക്രട്ടറി ടി.ഐ. ആന്റോ, ശ്രീജിത്ത് പട്ടത്ത്, വിബിന് വെള്ളയത്ത്, തുഷം സൈമണ്‍ എന്നിവര്‍ പ്രസംഗിച്ചു. പൂമംഗലം പഞ്ചായത്തില്‍ ചെയര്മാന് ടി.ആര്. രാജേഷ് അധ്യക്ഷത വഹിച്ചു. ജോസ് മൂഞ്ഞേലി, ടി.ആര്. ഷാജു, ചന്ദ്രശേഖരന്, രഞ്ജിനി ശ്രീകുമാര്‍, എന്‍. ശ്രീകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കാറളം പഞ്ചായത്തില്‍ ചെയര്മാന് ബാസ്റ്റിന് ഫ്രാന്‍സിസ് അധ്യക്ഷത വഹിച്ചു. പി.ബി. അബ്ദുള്‍സത്താര്‍, തിലകന് പൊയ്യാറ, തങ്കപ്പന് പാറയില്‍, എന്‍.എം. ബാലകൃഷ്ണന്, ലൈജു ആന്റണി, അജീഷ് മേനോന്, ജോസ് ചെമ്പകശേരി എന്നിവര്‍ പ്രസംഗിച്ചു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം