മരംകൊള്ളയെകുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് മുരിയാട് യുഡിഎഫ് കമ്മിറ്റി ധര്‍ണ നടത്തി
മുരിയാട്: എല്‍ഡിഎഫ് സര്‍ക്കാരിന്റെ മരംകൊള്ളയെകുറിച്ച് ജൂഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പുല്ലൂര്‍ സെന്ററില്‍ മുരിയാട് യുഡിഎഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. ധര്‍ണ ഡിസിസി ജില്ലാ സെക്രട്ടറി സതീഷ് വിമലന് ഉദ്ഘാടനം ചെയ്തു. യുഡിഫ് മുരിയാട് മണ്ഡലം ചെയര്മാന് തോമസ് തൊകലത്ത് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നിയോജകമണ്ഡലം സെക്രട്ടറി ആന്റണി, ബ്ലോക്ക് ഭാരവാഹികളായ തോമസ് തത്തംപള്ളി, ശ്രീജിത്ത് പട്ടത്ത്, മണ്ഡലം ഭാരവാഹികളായ കെ.കെ. വിശ്വനാഥന്, തോമസ് ചേനത്ത്പറമ്പില്‍, ലിജോ മഞ്ഞളി, മോളി ജേക്കബ്, ബൈജു മുക്കുളം, അജി തൈവളപ്പില്‍, ഷൈജോ അരിക്കാട്ട്, പഞ്ചായത്ത് അംഗങ്ങളായ സേവ്യര്‍ ആളൂക്കാരന്‍, കെ. വൃന്ദകുമാരി, നിത അര്ജുന്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്റ്റിന് ജോര്‍ജ്, വിബിന് കൂനന്‍, സാബു നങ്ങിണി, പില്‍സന്‍, പ്രവര്‍ത്തകരായ ഗംഗാദേവി, ഷാരി വീനസ്, സതി പ്രസന്നന്, സുനിത ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.