കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കര്‍ഷക കോണ്‍ഗ്രസ് ധര്‍ണ നടത്തി
കരുവന്നൂര്‍: സര്‍വീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ ഭരണസമിതി അംഗങ്ങള്‍ അടക്കമുള്ള മുഴുവന്‍ ആളുകളെയും പിടികൂടി പ്രതി ചേര്‍ക്കണമെന്നും നിക്ഷേപകര്‍ക്കു മുഴുവന്‍ പണവും എത്രയും പെട്ടെന്ന് തിരിച്ചു നല്‍കണമെന്നും ആവശ്യപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റി ബാങ്കിനു മുന്നില്‍ ധര്‍ണ നടത്തി. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോമി ജോണ്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി റാഫേല്‍ പൊന്നാരി, പ്രവീണ്‍സ് ഞാറ്റുവെട്ടി, കെ.ജി. സൈമണ്‍, മോളി ജേക്കബ്, മോഹന്‍ദാസ് പിള്ളത്ത്, ജനാര്ദ്ദനന്, ബൈജു കുറ്റിക്കാടന്‍, പി.എന്‍. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, കെ.സി. ജെയിംസ്, രഘുനാഥ് കണ്ണാട്ട്, വത്സന് മേലിട്ട, ഭാസി കരപിള്ളി, ഗോപി പടിയൂര്‍, ഹരിദാസ് പടിയൂര്‍, സുകുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.