ഹൊസൂര്‍ രൂപതയ്ക്ക് സംഭാവന നല്കി താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍
താഴേക്കാട്: ഹൊസൂര്‍ രൂപതയിലെ ധര്‍മപുരി സെന്റ് സെബാസ്റ്റ്യന്‍സ് മിഷന് സെന്ററിനു മിഷന് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താഴേക്കാട് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രം മൂന്നുലക്ഷം രൂപ കൈമാറി. താഴേക്കാട് ഇടവകയുടെ ആഭിമുഖ്യത്തില്‍ ധര്‍മപുരിയില്‍ ആരംഭിച്ചിരിക്കുന്ന മിഷന് സെന്ററിന്റെ കാരുണ്യ പ്രവര്‍ത്തികള്‍ക്കുള്ള സംഭാവന ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ ഹൊസൂര്‍ രൂപത വികാരി ജനറാള്‍ മോണ്‍. ജോസ് മാളിയേക്കലിനു കൈമാറി. പരിപാടിയില്‍ താഴേക്കാട് പള്ളി ആര്‍ച്ച് പ്രീസ്റ്റ് മിഷന് പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദീകരിച്ചു. അസിസ്റ്റന്റ് വികാരി ഫാ. അനൂപ് പാട്ടത്തില്‍, ഡീക്കന്‍ ഡിറ്റോ സുപ്രത്ത് സിഎംഐ, കൈക്കാരന് ജോണ്സന് നെരേപറമ്പില്‍, എന്നിവര്‍ സന്നിഹിതരായി.

പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം
‘പൂക്കളം മുറ്റത്ത് മാത്രമല്ല, ആകാശത്തും വിരിയാം’ കരുവന്നൂര്‍ സി.എല്‍.സി. ഓണാഘോഷത്തിന് വിസ്മയക്കാഴ്ച ഒരുക്കി
കെസിവൈഎം 41-ാം അര്‍ധ വാര്‍ഷിക സെനറ്റ് സമ്മേളനം സംഘടിപ്പിച്ചു
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി