കരുവന്നൂര്‍ ബാങ്ക് 300 കോടി തട്ടിപ്പ്: ബിജെപി സത്യാഗ്രഹസമരം നടത്തി
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ള ഭരണസമിതിയേയും പങ്കുപറ്റിയ സിപിംഎം നേതാക്കളെയും അറസ്റ്റ് ചെയ്യുക എന്ന ആവശ്യവുമായി ബിജെപി നടത്തിവരുന്ന സത്യാഗ്രഹസമരം നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ.സി. വേണുമാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. കാട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. വിജീഷ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട പഞ്ചായത്ത് അധ്യക്ഷനെ ഷാള്‍ അണിയിച്ച് സ്വീകരിച്ചു. ടി.എസ്. സുനില്‍കുമാര്‍, മണ്ഡലം ഭാരവാഹികളായ സുനില്‍ തളിയപറമ്പില്‍, സണ്ണി കവലക്കാട്ട്, ആശിഷ ടി. രാജ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഭിലാഷ് കണ്ടാരന്തറ, വാര്‍ഡ് മെമ്പര്‍ എന്‍.ഡി. ധനീഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശശി ചക്രത്ത്, യുവമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. മിഥുന്, മഹിളാമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സോന വിനീഷ് എന്നിവര്‍ പ്രസംഗിച്ചു.

പവര്കട്ടിനെതിരേ സിപിഐ മാര്‍ച്ച്
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
പന്തംകൊളുത്തി പ്രതിഷേധ ധര്‍ണ നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
ചിന്തയില്‍ നിന്ന് കണ്ടുപിടിത്തത്തിലേക്ക്; സൈനോവ 2026 ശാസ്ത്രമേളയും എക്സിബിഷനും സംഘടിപ്പിച്ചു