കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു
ഇരിങ്ങാലക്കുട: നവംബര്‍ 25, 26, 27 തീയതികളില്‍ തൃശൂരില്‍ നടത്തുന്ന കേരള റവന്യൂ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റാഫ് അസോസിയേഷന് (കെആര്‍ഡിഎസ്എ) സംസ്ഥാന സമ്മേളനത്തിന്റെ വിജയത്തിനായി സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗതസംഘം രൂപീകരണ യോഗം സിപിഐ ജില്ലാ സെക്രട്ടറി കെ.കെ.വത്സരാജ് ഉദ്ഘാടനം ചെയ്തു. കെആര്‍ഡിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് ബിന്ദുരാജന്‍ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന് (മുഖ്യ രക്ഷാധികാരി), സിപിഐ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് (ചെയര്മാന്), കെആര്‍ഡിഎസ്എ സംസ്ഥാന സെക്രട്ടറി വി.എച്ച്. ബാലമുരളി (ജനറല്‍ കണ്‍വീനര്‍) എന്നിവരടങ്ങുന്ന 51 അംഗ സ്വാഗതസംഘം രൂപീകരിച്ചു. എഐടിയുസി ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജയചന്ദ്രന് കല്ലിംഗല്‍, കെആര്‍ഡിഎസ്എ ജനറല്‍ സെക്രട്ടറി ജി. സുധാകരന്‍നായര്‍, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന വൈസ് ചെയര്മാന് കെ.എ. ശിവന്, എം.യു. കബീര്‍, ജെ. ഹരിദാസ്, ആര്. ഹരീഷ്കുമാര്‍, വി.ജെ. മെര്‍ളി, എ.എം. നൗഷാദ്, ടി.കെ. അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഓരോ കുഞ്ഞിലും ഒരു സൂപ്പര്‍ഹീറോ; സ്വപ്നങ്ങള്‍ക്ക് ചിറകേകി ചിറക് 2026
യുവപ്രതിഭകള്‍ക്ക് വേദിയൊരുക്കാന്‍ നവ്യം പോലുള്ള അരങ്ങുകള്‍ അനിവാര്യമെന്ന് ജി. വേണുഗോപാല്‍
അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ സന്ദര്‍ശിച്ചു
ഇന്ത്യ ശ്രീലങ്ക എന്‍സിസി സൈക്ലിംഗ് പര്യടനം 2027: ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കേഡറ്റുകള്‍ കൊളംബോയിലെത്തി
റോട്ടറി സെന്‍ട്രല്‍ ക്ലബ്ബിന്റെ കാരുണ്യസ്പര്‍ശം; പൊറത്തിശേരി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് ഊഞ്ഞാലുകളും ബഞ്ചുകളും സമ്മാനിച്ചു
ഐടിയു ബാങ്കില്‍ വായ്പാ അദാലത്ത് സംഘടിപ്പിച്ചു