പടിയൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡ് വൈക്കത്ത് റോഡിലെ വെള്ളക്കെട്ട്; വലഞ്ഞ് 20 കുടുംബങ്ങള്‍
പടിയൂര്‍: പഞ്ചായത്ത് എട്ടാം വാര്‍ഡ് വൈക്കത്ത് റോഡിലെ വെള്ളക്കെട്ടില്‍ വലഞ്ഞ് 20 ഓളം കുടുംബങ്ങള്‍. മതിലകം-വെള്ളാങ്കല്ലൂര്‍ റോഡില്‍ ഒലിയപുറം ബസ് സ്റ്റോപ്പിനു സമീപത്തുള്ള റോഡിലെ കുടുംബങ്ങളാണ് എല്ലാ വര്‍ഷവും മഴ തുടങ്ങിയാല്‍ ബുദ്ധിമുട്ടിലാകുന്നത്. ചില വീടുകളിലേക്കും വെള്ളം കയറി. വര്‍ഷംതോറും ഉണ്ടാകുന്ന വെള്ളക്കെട്ട് മൂലം വീടുകളുടെ തേയ്ക്കാത്ത ചുമരുകള്‍ക്കു ബലക്ഷയം സംഭവിക്കുന്നുണ്ടെന്നു വീട്ടുകാര്‍ പറയുന്നു. പഞ്ചായത്തിലും വില്ലേജ് ഓഫീസിലും പരാതി പറഞ്ഞെങ്കിലും നടപടിയില്ലെന്നും പരാതിയുണ്ട്. മതിലകം പാലത്തിലേക്കു റോഡ് വന്നതോടെയാണ് വെള്ളക്കെട്ട് തുടങ്ങിയത്. ഈ ഭാഗത്തെ വെള്ളം റോഡിനു മറുവശത്തെ കുളത്തിലേക്ക് ഒഴുകിപോയിരുന്ന പൈപ്പ് റോഡ് നിര്‍മാണത്തിന്റെ ഭാഗമായി നീക്കം ചെയ്തതാണ് വിനയായത്. കുട്ടികളും വയോധികരും അടക്കം ഒട്ടേറെ പേര് ദിനവും യാത്ര ചെയ്യുന്ന റോഡിനാണ് ഈ ഗതികേട്.

യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കോള്‍ പാടങ്ങളിലെ ചണ്ടി നീക്കുന്നു
പടിയൂര്‍ ക്ഷീരോല്പാദക സഹകരണസംഘത്തിന്റെ 40-ാം വാര്‍ഷികാഘോഷവും മില്‍മ ഷോപ്പിയുടെ ഉദ്ഘാടനവും നടത്തി
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു