മൂര്‍ക്കനാട് ഇല്ലിക്കല്‍ ഡാമിനു സമീപത്തെ റോഡ് തകര്‍ച്ച-ബിജെപി പ്രതിഷേധിച്ചു
കരുവന്നൂര്‍: മൂര്‍ക്കനാട് ഇല്ലിക്കല്‍ ഡാമിനു സമീപം മഴക്കെടുതിയില്‍ തകര്‍ന്ന ബണ്ട് റോഡ് എത്രയും പെട്ടെന്ന് പുനര്‍നിര്‍മാണം നടത്തണമെന്നാവശ്യപ്പെട്ട് ഭാരതീയ ജനതാ പാര്‍ട്ടി പെറത്തിശേരി ഏരിയ കമ്മിറ്റിയുടെ ആഭിമുഖത്തില്‍ പ്രതിഷേധ സമരം നടത്തി. സമരം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ പ്രസിഡന്റും കൗണ്‍സിലറുമായ സന്തോഷ് ബോബന് ഉദ്ഘാടനം ചെയ്തു. പൊറത്തിശേരി ഏരിയ പ്രസിഡന്റ് സത്യന് ദേവ് അധ്യക്ഷത വഹിച്ചു. അനില്‍ പുത്തന്‍പ്പുര, ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറിയും കൗണ്‍സിലറുമായ ഷാജുട്ടന്‍, കൗണ്‍സിലര്‍ മായ അജയന് എന്നിവര്‍ പ്രസംഗിച്ചു. പൊറത്തിശേരി ഏരിയയിലെ ബിജെപി പ്രവര്‍ത്തകര്‍ സന്നിഹിതരായി.