യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈകള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട: യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വൃക്ഷത്തൈകള്‍ വിതരണം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ.ഒ.ജെ. ജനീഷ്, നഴ്സറി വിദ്യാര്‍ഥിനിക്ക് തൈ നല്കി പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് കാറളം മണ്ഡലം പ്രസിഡന്റ് ശ്രീനാഥ് എടക്കാട്ടില്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിമാരായ കിരണ്‍ ഒറ്റാലി, അസറുദീന്‍ കളക്കാട്ട്, നിയോജകമണ്ഡലം പ്രസിഡന്റ് വിപിന്‍ വെള്ളയത്ത്, വൈസ് പ്രസിഡന്റ് സുബീഷ് കാക്കനാടന്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ബാസ്റ്റിന് ഫ്രാന്‍സിസ്, സനല്‍ കല്ലൂക്കാരന്, ജിത്ത്, ഗിരീഷ് ചുള്ളിപറമ്പില്‍, ബിജു ആന്റണി, കെ.വി. ആന്റണി എന്നിവര്‍ പ്രസംഗിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു