കാറളം ഗ്രാമപഞ്ചായത്തിലെ മനപ്പടിയിലുള്ള ജ്യോതി അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു
കാറളം: ഗ്രാമപഞ്ചായത്തിലെ മനപ്പടിയിലുള്ള ജ്യോതി അംഗന്‍വാടിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആര്. ബിന്ദു നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പ്രഫ.കെ.യു. അരുണന് മാസ്റ്ററുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 20 ലക്ഷം രൂപയും ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ പദ്ധതി വിഹിതമായ 10 ലക്ഷം രൂപയുമുപയോഗിച്ചാണ് പുതിയ അംഗന്‍വാടി കെട്ടിടത്തിന്റെ പണി പൂര്‍ത്തീകരിച്ചിട്ടുള്ളത്. 2000 ചതുരശ്ര അടിയില്‍ പൂര്‍ത്തിയാക്കിയ പ്രസ്തുത അംഗന്‍വാടി കെട്ടിടത്തില്‍ താഴത്തെ നിലയില്‍ അലമാരയോട് കൂടിയ ക്ലാസ് റൂം, ഗോവണി ഒന്നാം നിലയില്‍ കോണ്‍ക്രീറ്റിങ്ങും, ആവശ്യമായിടത്ത് റൂഫ് ഷീറ്റിങ്ങും ഉള്‍പ്പെടുന്നു. കൂടാതെ കുട്ടികള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തിലുള്ള ബേബി ഫ്രണ്ട്ലി ടോയ്ലറ്റ്, ഗേറ്റോടു കൂടിയ ചുറ്റുമതില്‍ എന്നിവയുമുണ്ട്. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേംരാജ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുന്‍ എംഎല്‍എ പ്രഫ.കെ.യു. അരുണന് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷീല അജയ് ഘോഷ്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോഹനന് വലിയാട്ടില്‍, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ സുനിത മനോജ്, കാറളം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി നന്ദകുമാര്‍, ബ്ലോക്ക് ഡിവിഷന് മെമ്പര്‍ കെ.എസ്. രമേശ്, കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍, കാറളം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക സുഭാഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കാര്‍ത്തിക ജയന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി. ശ്രീചിത്ത് എന്നിവര്‍ പ്രസംഗിച്ചു.