രൂപത കെസിവൈഎം വിശുദ്ധ തോമസ് മൂര്‍ ദിനാചരണം സംഘടിപ്പിച്ചു
ചേലൂര്‍: ധാര്‍മിക യുവജന പ്രസ്ഥാനമായ കെസിവൈഎമ്മിന്റെ സ്വര്‍ഗീയ മധ്യസ്ഥനായ വിശുദ്ധ തോമസ് മൂറിന്റെ ഓര്മ തിരുനാള്‍ ആഘോഷിച്ച് ഇരിങ്ങാലക്കുട രൂപത കെസിവൈഎം. ദിനാചരണത്തിന്റെ ഭാഗമായി ചേലൂര്‍ കെസിവൈഎം പുഷ്പാര്‍ച്ചനയും പൊതുസമ്മേളനവും നടത്തി. ചെയര്മാന് നിഖില്‍ ലിയോണ്‍ അധ്യക്ഷത വഹിച്ച യോഗം ചേലൂര്‍ ഇടവക വികാരി റവ.ഫാ. ജോഷി പാലിയേക്കര ഉദ്ഘാടനം നിര്‍വഹിച്ചു. രൂപത കെസിവൈഎം ജനറല്‍ സെക്രട്ടറി റിജോ ജോയ് ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, വൈസ് ചെയര്‍പേഴ്സണ്‍ ആന്ലിന് ഫ്രാന്‍സിസ്, ട്രഷറര്‍ ആല്ബിന് ജോയ്, സിന്‍ഡിക്കേറ്റ് അംഗം ലിബിന് ജോര്‍ജ്, സെനറ്റ് അംഗങ്ങളായ എമില്‍ ഡേവിസ്, സെന്റോ സോവിയന്‍, ഡിംബിള്‍ ജോയ്, മേഖല ഫൊറോന ഭാരവാഹികള്‍, ചേലൂര്‍ യൂണിറ്റ് പ്രസിഡന്റ് ഡിജോ ഔസേപ്പ്, ഇടവക കൈക്കാരന് ജോസഫ് കൊടലിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു