സിഎംഎസ്എല്‍പി സ്കൂള്‍ പുസ്തക സമര്‍പ്പണവും ഗ്രോ ബാഗ് വിതരണവും
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റും സിഎംഎസ്എല്‍പി സ്കൂളും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ‘കണക്ട് ‘ പ്രൊജക്ടിന് തുടക്കമായി. ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്മെന്റിന്റെ പാഠ്യേതര പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയില്‍, സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിനു സഹായിക്കുന്ന വ്യത്യസ്ത പരിപാടികളാണുള്ളത്. ഈ അധ്യയന വര്‍ഷം മുഴുവന്‍ തുടരുന്ന പരിപാടികളാണ് സെന്റ് ജോസഫ്സ് കോളജ് ഇംഗ്ലീഷ് വിഭാഗം സംഘടിപ്പിക്കുന്നത്. പുസ്തകവിതരണവും ഇംഗ്ലീഷ് വിഭാഗം പരിസ്ഥിതി സംരക്ഷണ പദ്ധതിയായ ഉര്‍വ്വരയുടെ ഭാഗമായി നടത്തുന്ന ഗ്രോ ബാഗ് വിതരണവും ഇരിങ്ങാലക്കുട മുനിസിപാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് അഡ്വ. ജിഷ ജോബി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ പി..ടി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. ആഷ തോമസ്, സ്കൂള്‍ പ്രധാനധ്യാപിക ഷൈജി ആന്റണി, കണക്ട് കോര്‍ഡിനേറ്റര്‍മാരായ ഗീത ജേക്കബ്ബ്, അഞ്ജു സൂസന് ജോര്‍ജ്, ഡോ.സി. ജെയിന് മരിയ, വി.ആര്. ജയശ്രീ വിദ്യാര്‍ഥി പ്രതിനിധികളായ ഹെന്നാ ജോണ്സണ്, സാന്ദ്ര ആര്. മേനോന് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു