കൂടല്‍മാണിക്യം ക്ഷേത്രം പടിഞ്ഞാറെ ഗോപുരം നവീകരണ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറേ ഗോപുരത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങളുടെ വരവു ചെലവു കണക്കുകള്‍ ഓഡിറ്റ് ചെയ്ത റിപ്പോര്‍ട്ട് പടിഞ്ഞാറെ ഗോപുരം നവീകരണ സമിതിയുടെ നേതൃത്വത്തില്‍ ദേവസ്വത്തിന് സമര്‍പ്പിച്ചു. 59 ലക്ഷം രൂപ ചെലവില്‍ കേവലം ആറു മാസം കൊണ്ടാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്. കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന്റെ സാന്നിധ്യത്തില്‍ ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.ജെ. ഷിജിത്തിന് നവീകരണ സമിതി ഭാരവാഹികള്‍ റിപ്പോര്‍ട്ട് കൈമാറി. മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ അഡ്വ. കെ.ജി. അജയകുമാര്‍, ഷൈന്‍, സുരേഷ്, പ്രേമരാജ്, ഭരതന് കണ്ടേങ്കാട്ടില്‍, നവീകരണ സമിതി പ്രസിഡന്റ് അയ്യപ്പന് പണിക്കവീട്ടില്‍, സെക്രട്ടറി മനോജ് കല്ലിക്കാട്ട്, നളിന്‍ ബാബു എസ.് മേനോന്, എന്‍. വിശ്വനാഥമേനോന് എന്നിവര്‍ പങ്കെടുത്തു.