കാറളം പഞ്ചായത്ത് ഞാറ്റുവേല ചന്ത
കാറളം: ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം കാറളം കമ്യൂണിറ്റി ഹാളില്‍ വച്ച് പ്രസിഡന്റ് സീമ പ്രേംരാജ് നിര്‍വഹിച്ചു. അധ്യക്ഷന്‍ കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ് ശശികുമാര്‍, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി റെനില്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക സുഭാഷ്, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി നന്ദകുമാര്‍, മെമ്പര്‍മാരായ എം.ബി. സുനില്‍, ടി.ആര്. അജയന്, ബീന സുബ്രഹ്മമണ്യന്‍, രജ്ഞനി നന്ദകുമാര്‍, ബിന്ദു, ജ്യോതി പ്രകാശ്, ലൈജു ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. കൃഷി ഓഫീസര്‍ കെ.കെ. വത്സ പദ്ധതി വിശദീകരണം നടത്തി. കൃഷി അസിസ്റ്റന്റുമാരായ പി.സി. ബാബു, ടി.കെ. സനല്‍ കുമാര്‍, അക്ഷയ്കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.