ഭരണസമിതിയും സെക്രട്ടറിയും പറഞ്ഞതുമാത്രമാണ് താന്‍ ചെയ്തതെന്ന് മൂന്നാം പ്രതി ജില്‍സ്
ഇരിങ്ങാലക്കുട: ഭരണസമിതിയും സെക്രട്ടറിയും പറഞ്ഞതുമാത്രമാണ് താന്‍ ചെയ്തതെന്ന് കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസിലെ മൂന്നാം പ്രതി ജില്‍സ്. പാര്‍ട്ടി നോമിനി ആയാണ് ബാങ്കില്‍ കയറിയത്. ബാങ്ക് സെക്രട്ടറിയുടെയും ഭരണസമിതിയുടെയും നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കുകയാണ് തന്റെ ഡ്യൂട്ടിയെന്ന് കേസിലെ മൂന്നാം പ്രതി ജില്‍സ് പറഞ്ഞു. അതു ചെയ്തുപോരുമ്പോള്‍ മറ്റു കാര്യങ്ങളില്‍ താന്‍ ഇടപെടാറില്ലെന്ന് ജില്‍സ് പറഞ്ഞു. എന്തുകൊണ്ടാണ് താന്‍ ഈ കേസില്പെട്ടതെന്ന് അറിയില്ല. ആദ്യം ബാങ്കില്‍ പിയൂണായും പിന്നീട് അക്കൗണ്ടന്റ് ആയും ജോലി ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റിന്റെ ചാര്‍ജായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട യാതൊരു കാര്യത്തിലും താന്‍ ഇടപെടാറില്ല. തട്ടിപ്പുകളും ക്രമക്കേടുകളും നടക്കുന്നുണ്ടെന്നുപോലും അറിഞ്ഞിരുന്നില്ല. അന്വേഷണങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് തട്ടിപ്പിന്റെ വിവരങ്ങള്‍ അറിയുന്നത്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍