വല്ലക്കുന്ന് സ്നേഹോദയ നേഴ്സിംഗ് കോളജില്‍ ബിരുദദാന ചടങ്ങും ദീപം തെളിയിക്കലും സംഘടിപ്പിച്ചു
വല്ലക്കുന്ന്: സ്നേഹോദയ നേഴ്സിംഗ് കോളജില്‍ ഏഴാം ബിഎസ്സി നഴ്സിംഗ് വിദ്യാര്‍ഥികളുടെ ബിരുദദാന ചടങ്ങും 11 ാമത് ബിഎസ്സി നേഴ്സിംഗ് വിദ്യാര്‍ഥികളുടെ ദീപം തെളിയിക്കലും നടന്നു. ബിഷപ് മാര്‍ പോളി കണൂക്കാടന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സമരിറ്റന്‍ സന്ന്യാസ സമൂഹ സുപ്പീരിയര്‍ സിസ്റ്റര്‍ ആനി തോമസിയ സിഎസ്എസ് അധ്യക്ഷത വഹിച്ചു. കോളജിന്റെ ഡയറക്ടര്‍ സിസ്റ്റര്‍ സോഫിയ സ്എസ്എസ് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്ക് ദീപം തെളിയിച്ചു നല്കി. മുന്‍ ഗവ. ചീഫ് വീപ്പ് അഡ്വ. തോമസ് ഉണ്ണിയാടന് മുഖ്യപ്രഭാഷണം നടത്തി. പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റല്‍ നേഴ്സിംഗ് സൂപ്രണ്ട് സിസ്റ്റര്‍ സുമ റാഫേല്‍ സിഎസ്എസ് പ്രതിജ്ഞ ചൊല്ലികൊടുത്തു. ഫാ. ജോഷി കല്ലേലി, സിസ്റ്റര്‍ ഡോ. റീത്ത സിഎസ്എസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. കോളജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ജെയ്സി സിഎസ്എസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിസ്റ്റര്‍ സോഫിയ സിഎസ്എസ്, പ്രഫ. എ.ആര്. നിമി, വിദ്യാര്‍ഥി പ്രതിനിധി അലിന് ജോസ് എന്നിവര്‍ പ്രസംഗിച്ചു.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ