ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജും കൊറിയന്‍ യൂണിവേഴ്സിറ്റിയുമായി ധാരണാപത്രം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജ് കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗവും ദക്ഷിണ കൊറിയയിലെ ക്യുങ്പൂക് നാഷണല്‍ യൂണിവേഴ്സിറ്റിയിലെ കണക്ടഡ് കമ്പ്യൂട്ടിംഗ് ആന്‍ഡ് മീഡിയ പ്രോസസിംഗ് ലാബുമായി ധാരണാപത്രം ഒപ്പിട്ടു. ക്രൈസ്റ്റിനു വേണ്ടി എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര സിഎംഐ, ക്യുങ്പൂക് സര്‍വകലാശാലയ്ക്കു വേണ്ടി ലാബ് ഡയറക്ടര്‍ ഡോ. ആനന്ദ് പോള്‍ എന്നിവരാണ് ധാരണാപത്രം ഒപ്പിട്ടത്. ധാരണാപത്രത്തിന്റെ ഭാഗമായി സ്റ്റുഡന്റ് എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, ഫാക്കല്‍റ്റി എക്സ്ചേഞ്ച് പ്രോഗ്രാമുകള്‍, വൈജ്ഞാനിക പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിക്കും. ഗവേഷണ പരിപാടികളിലും കോഴ്സുകളിലും കൊറിയന്‍ ലാബിന്റെ സഹകരണം ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിന് ലഭ്യമാകും. ജോയിന്റ് ഡയറക്ടര്‍മാരായ ഫാ. ജോയി പയ്യപ്പിള്ളി, ഫാ. ആന്റണി ഡേവിസ്, പ്രിന്‍സിപ്പല്‍ ഡോ. സജീവ് ജോണ്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി.ഡി. ജോണ്‍, കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം മേധാവി ഐറിസ് ജോസ്, അധ്യാപകരായ ഹിങ്സ്റ്റന് സേവിയര്‍, റെയ്സ വര്‍ഗീസ് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.