വര്‍ണ്ണക്കുട ജൈവ പാചക മത്സരം ഒന്നാം സ്ഥാനം വേളൂക്കരയ്ക്ക്
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുടയില്‍ നടക്കുന്ന കലാ കായിക കാര്‍ഷിക സാഹിത്യോത്സവം വര്‍ണ്ണക്കുട മഹോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ജൈവ പാചക മത്സരത്തില്‍ വേളൂക്കര പഞ്ചായത്ത് കുടുംബശ്രീ ഒന്നാം സ്ഥാനവും മുരിയാട്, കാറളം പഞ്ചായത്ത് കുടുംബശ്രീകള്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി. ഇരിങ്ങാലക്കുട നഗരസഭാ ടൗണ്‍ഹാളില്‍ നടന്ന പാചക മത്സരം കൂടല്‍മാണിക്യം ആയുര്‍വേദ ആശുപത്രിയിലെ ഡോ. കേസരി മേനോന് ഉദ്ഘാടനം ചെയ്തു. പടിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സഹദേവന് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോസ് ജെ. ചിറ്റിലപ്പിള്ളി, ഷീജ പവിത്രന് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പരിപാടിയില്‍ വി.ജി. ശ്രീജിത്ത് സ്വാഗതവും രഞ്ജു സതീഷ് നന്ദിയും പറഞ്ഞു.