ഭാരതീയ വിദ്യാഭവനിലെ എന്‍എസ്എസ് ക്ലബ് ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട: ഭാരതീയ വിദ്യാഭവനിലെ ഈ അധ്യയനവര്‍ഷത്തെ നാഷണല്‍ സര്‍വീസ് സൊസൈറ്റി ക്ലബിന്റെ ഉദ്ഘാടനം നടന്നു. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ നാഷണല്‍ സ്കൂളിലെ അധ്യാപകനും എന്‍എസ്എസിന്റെ ജില്ലാ ചുമതലയുള്ള ഒ.എസ്. ശ്രീജിത്ത് ഉദ്ഘാടനം നിര്‍വഹിച്ചു. മഹാമാരിയുടെ കഷ്ടതയില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന സമൂഹത്തില്‍ എന്‍എസ്എസ് പോലെയുള്ള ആതുരസേവന സംഘടന കുട്ടികളില്‍ വളര്‍ത്തിയെടുക്കേണ്ട അവബോധത്തെപ്പറ്റി അദ്ദേഹം ലളിതമായി വിശദീകരിച്ചു. ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ബിജു ഗീവര്‍ഗീസ് ഒരു തെങ്ങിന് തൈ അദ്ദേഹത്തിന് സമ്മാനിച്ചു. സ്കൂളിലെ എന്‍എസ്എസ് കോര്‍ഡിനേറ്റര്‍മാരായ സജു, അഞ്ജു രാജഗോപാല്‍, എന്‍എസ്എസ് ക്ലബ് ചുമതലയുള്ള മറ്റ് അധ്യാപകരായ അനിത ജിനപാല്‍, സീമ, സെറീന എന്നിവര്‍ സന്നിഹിതരായിരുന്നു.