നേത്രചികിത്സ തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റും, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും, ഐ ഫൗണ്ടേഷന് ആശുപത്രിയും സംയുക്തമായി പി.എല്‍. തോമന് മെമ്മോറിയല്‍ ചാരിറ്റബിള്‍ ക്ലീനിക്കില്‍ നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് കോഓര്‍ഡിനേറ്റര്‍ ജോണ്സന് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി പ്രദീപ് അധ്യക്ഷത വഹിച്ചു. കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് പ്രസിഡന്റ് ഒ.എന്‍. ജയന്, ട്രഷറര്‍ മണിലാല്‍, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് അംഗങ്ങളായ അഡ്വ. എം.എസ്. രാജേഷ്, അശോകന് മണപറമ്പില്‍, കോഓര്‍ഡിനേറ്റര്‍ ശിവന് നെന്മാറ എന്നിവര്‍ പങ്കെടുത്തു.