കലാനിലയം രാഘവനാശാനെ ആദരിച്ചു

ഇരിങ്ങാലക്കുട: കഥകളിയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ ബഹുമതി നേടിയ കലാനിലയം രാഘവനാശാനെ സംസ്കാര സാഹിതി ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മിറ്റി ആദരിച്ചു. ചെയര്മാന് സി.എസ്. അബ്ദുള്‍ ഹഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രഫ. സാവിത്രി ലക്ഷ്മണന് പുരസ്കാര സമര്‍പ്പണം നടത്തി. കണ്‍വീനര്‍ അരുണ്‍ ഗാന്ധിഗ്രാം, എ.സി. സുരേഷ്, പി.കെ. ജിനന്, സദറു പട്ടേപ്പാടം എന്നിവര്‍ സംസാരിച്ചു.