പി.ജി.റപ്പായിയെ അനുസ്മരിച്ചു
ഊരകം: മുരിയാട് ഗ്രാമപഞ്ചായത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖനും ദീര്‍ഘകാലം സ്റ്റാര്‍ ക്ലബ്ബിന്റെ രക്ഷാധികാരിയുമായിരുന്ന പി.ജി. റപ്പായിയുടെ അനുസ്മരണാര്ഥം സ്റ്റാര്‍ ക്ലബ് സംഘടിപ്പിച്ച സമ്മേളനം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് തോമസ് തത്തംപിള്ളി അധ്യക്ഷത വഹിച്ചു. പി.ജി. റപ്പായി സ്മാരക കര്‍ഷക സ്റ്റാര്‍ പുരസ്കാരം ടി.കെ. ശശിധരന്, ആന്റണി മാത്യു എന്നിവര്‍ക്ക് സമ്മാനിച്ചു. ബ്ളോക്ക് പഞ്ചായത്തംഗം മിനി വരിക്കശേരി, കോ ഓര്‍ഡിനേറ്റര്‍ സിന്റോ തെറ്റയില്‍, ടി.സി. സുരേഷ് പി.ആര്. ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം
ഇരിങ്ങാലക്കുട സപ്ലൈകോയില്‍ ഓണച്ചന്ത ആരംഭിച്ചു
മെട്രോ ഹെല്‍ത്ത് കെയറിലെയും മെട്രോ ഐ കെയറിലെയും ഓണാഘോഷം നടത്തി
ഇരിങ്ങാലക്കുട സര്‍വീസ് സഹകരണ ബാങ്കിന്റെ ഓണ വിപണി ഉദ്ഘാടനം ചെയ്തു
കുഞ്ഞോണക്കോടി സമ്മാനിച്ചു
പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഓണക്കിറ്റ് വിതരണം ചെയ്തു