ഷീ ലോഡ്ജ് യാഥാര്‍ഥ്യമാക്കണം: കേരള മഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലാ പഞ്ചായത്ത് വിഭാവനം ചെയ്യുകയും, പിന്നീട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്ത ഷീ ലോഡ്ജ് എത്രയും വേഗം യാഥാര്‍ഥ്യമാക്കണമെന്ന് കേരള മഹിളാ സംഘം ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം ടെക്ക്നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്ന സ്ഥലത്താണ് കുടുംബശ്രീ തൊഴില്‍ പരിശീലന കേന്ദ്രം ഉള്‍പ്പടെയുള്ള ഷീ ലോഡ്ജ് പ്രഖ്യാപനം ഉണ്ടായത്. വേഗത്തില്‍ നടപ്പിലാക്കണമെന്നും സ്ത്രീകളുടെ തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തണമെന്നും ഔദ്യോഗിക പ്രേമയം വഴി ആവശ്യപ്പെട്ടു. പുതിയ ഭാരവാഹികളായി സുമതി തിലകന് (പ്രസിഡന്റ്), അനിതാ രാധാകൃഷ്ണന് (സെക്രട്ടറി), പ്രിയ സുനില്‍ (ട്രഷറര്‍), ജിഷ ജോബി, ബിന്ദു സാജു, ഷൈല അശോക് (വൈസ് പ്രസിഡന്റ്ുമാര്‍), ഷീല അജയഘോഷ്, അല്‍ഫോണ്‍സ തോമസ്, സുധ ദിലീപ് (ജോ: സെക്രട്ടറിമാര്‍) എന്നിവരെ സമ്മേളനം തെരഞ്ഞെടുത്തു. പ്രസീഡിയം അല്‍ഫോണ്‍സ തോമസ്, ഷീല അജയ്ഘോഷ്, ബിന്ദു സാജു, മിനിസ് വി.കെ സരിത, സുധ ദീലിപ്, പ്രിയ സുനില്‍, പ്രമേയം ബിന്ദു സലീഷ്, സരിത സുരേഷ്, ബിന്ദു പ്രദീപ് എന്നീ വിവിധ കമ്മിറ്റികള്‍ സമ്മേളനത്തിന് നിയന്ത്രിച്ചു.