അന്താരാഷ്ട്ര യോഗാദിനവും സംഗീതദിനവും സംയുക്തമായി ആചരിച്ചു

പുല്ലൂര്‍: സെന്റ് സേവിയേഴ്സ് സിഎംഐ സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനവും സംഗീതദിനവും സംയുക്തമായി ആചരിച്ചു. ഒപ്പം 2023 24 അധ്യയന വര്‍ഷത്തെ കോകരികുലര് ആക്ടിവിറ്റീസിനും തിരി തെളിഞ്ഞു. പ്രിന്‍സിപ്പല്‍ ഫാ. ബിനു കുറ്റിക്കാടന്‍ സിഎംഐ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗ അധ്യാപിക ധന്യ യോഗമുറകള്‍ അവതരിപ്പിച്ചു. സംഗീത അധ്യാപിക സരിത കീര്‍ത്തനം ആലപിച്ചു. പ്രൈമറി കോഡിനേറ്റര്‍ ഷാലി ജെയ്സന്, രമ്യാ ഗിരീഷ്, എജുക്കേഷണല്‍ കോഡിനേറ്റര്‍ ജോവാന് മോണട്ട് എന്നിവര്‍ പ്രസംഗിച്ചു.