ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആദരണീയം 2023

ഇരിങ്ങാലക്കുട: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പ്ലസ് ടു, എസ്എസ്എല് സി പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികളെ ആദരിക്കലും, സമൂഹത്തില്‍ വ്യത്യസ്ത തലങ്ങളില്‍ മികവ് പുലര്‍ത്തിയ വ്യക്തിത്വങ്ങളെ ആദരിക്കലും, വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും ആദരണീയം 2023 എന്ന പേരില്‍ സംഘടിപ്പിച്ചു. സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകനും മാവച്ചന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഫാ. ജോയ് പീണിക്കപറമ്പില്‍, ക്രൊയേഷ്യയില്‍ നടന്ന ഹാന്‍ഡ് ബോള്‍ വേള്‍ഡ് കപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ജനില്‍ ജോണ്‍, നാഷണല്‍ ഹാന്‍ഡ് ബോളില്‍ കേരളത്തെ പ്രതിനിധീകരിച്ച അല്‍സാബിത്ത്, കെഎസ്ഇബിയില്‍ നിന്നും വിരമിച്ച മുന്‍കാല കോണ്‍ഗ്രസ് പ്രവര്ത്തകന് സി.എം. സലിം എന്നിവരെ ആദരിച്ചു. മുന്‍ കെപിസിസി ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ എം.ആര്. ഷാജു അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി ആന്റോ പെരുമ്പിള്ളി, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സോമന് ചിറ്റേത്ത്, ടി.വി. നഗരസഭ വൈസ് ചെയര്മാന് ടിവി ചാര്‍ളി, നഗരസഭ ചെയര്‍പേഴ്സണ്‍ സുജ സജീവ് കുമാര്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ബൈജു കുറ്റിക്കാടന്‍, മുന്‍ പഞ്ചായത്ത് അംഗം പി.എ. ഷഹീര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജു പോള്‍, ബൂത്ത് പ്രസിഡന്റ് വി.പി. ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.