ശാന്തിനികേതനില്‍: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഉദ്ഘാടനം നടത്തി
ഇരിങ്ങാലക്കുട: കേരള ഗവണ്മെന്റിന്റെ കൃഷി വകുപ്പ് വിഭാവനം ചെയ്ത ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി ശാന്തിനികേതന്‍ സയന്‍സ് ഇക്കോ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ ജൈവ പച്ചക്കറി തോട്ടത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ചെയര്‍ പേഴ്സണ്‍ സുജ സഞ്ജയ് കുമാര്‍ നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ ഉണ്ണി, എസ്എന്‍ഇഎസ് ട്രഷറര്‍ എം.കെ. സുബ്രഹ്മണ്യന്, സെക്രട്ടറി ജ്യോതിഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി ടി.വി. പ്രദീപ്, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, ട്രഷറര്‍ എം.കെ. സുബ്രഹ്മണ്യന്, കെ.കെ. സജിതന്, എസ്എംസി ചെയര്മാന് പി.എസ്. സുരേന്ദ്രന് എന്നിവര്‍ സംസാരിച്ചു. ഹെഡ് മിസ്ട്രസ് സജിത അനില്‍കുമാര്‍, സയന്‍സ് അധ്യാപികമാരായ എന്‍.ആര്. ദിവ്യ, ഇ.എ. പ്രിന്‍സി, നിമിഷ, സിന്ധു അനിരുദ്ധന്, പി.ആര്. നിമ്മി എന്നിവര്‍ നേതൃത്വം നല്കി.

ക്രൈസ്റ്റ് കോളജില്‍ ദേശീയതല മാനേജ്മെന്റ് ഫെസ്റ്റ് ടിജാര സംഘടിപ്പിച്ചു
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍