വിശക്കുന്നവന്റെ ഒരുനേരത്തെ അന്നമായി മാറിയ സ്പര്‍ശം ഫുഡ് ബോക്സ് 500-ാം ദിനത്തിലേക്ക്
ഇരിങ്ങാലക്കുട: രൂപത കെസിവൈഎം സ്പര്‍ശം ഫുഡ് ബോക്സിന്റെ അഞ്ഞൂറാം ദിനാഘോഷം കൊടകര കെസിവൈഎമ്മിന്റെ ആതിഥേയത്വത്തില്‍ സംഘടിപ്പിക്കപ്പെട്ടു. കെസിവൈഎം ഇരിങ്ങാലക്കുട രൂപത ചെയര്മാന് റിജോ ജോയ് അധ്യക്ഷത വഹിച്ച യോഗം കെസിവൈഎം സംസ്ഥാന പ്രസിഡന്റ് ഷാരോണ്‍ കെ. റെജി ഫുഡ് ബോക്സിലേക്ക് പൊതിച്ചോറ് വെച്ചുകൊണ്ട് ഉദ്ഘാടനം ചെയ്തു. രൂപത ഡയറക്ടര്‍ ഫാ. ചാക്കോ കാട്ടുപ്പറമ്പില്‍, കൊടകര യൂണിറ്റ് ഡയറക്ടര്‍ ഫാ. ഡേവീസ് കല്ലികല്, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ടോണി പറേക്കാടന്‍, കൊടകര പള്ളി കൈക്കാരന് ജോയ് മാളിയേക്കല്‍ എന്നിവര്‍ ആശംസ അര്‍പ്പിച്ചു. കെസിവൈഎം സംസ്ഥാന ജെനറല്‍ സെക്രട്ടറി ജോജി ടെന്നിസന്, സംസ്ഥാന വൈസ് പ്രസിഡന്റ് ലിബിന് ജോര്‍ജ് മുരിങ്ങലത്ത്, രൂപത കെസിവൈഎം വൈസ് ചെയര്‍പേഴ്സണ്‍ ഹിത ജോണി, ജനറല്‍ സെക്രട്ടറി ആല്ബിന് ജോയ്, ട്രഷറര്‍ ഫ്ളെറ്റിന് ഫ്രാന്‍സിസ് ജോയിന്‍ സെക്രട്ടറി മെറിന് നൈജു, വനിതാവിംഗ് കണ്‍വീനര്‍ ഐറിന് റിജു, സംസ്ഥാന സിന്‍ഡിക്കേറ്റ് അംഗം ഡിംബിള്‍ ജോയ് എന്നിവര്‍ സന്നിഹിതരായിരുന്നു.

ഇരിങ്ങാലക്കുട ഉപജില്ല സ്കൂള്‍ ഗെയിംസ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച നേട്ടവുമായി സെന്റ് മേരീസ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ടീം
എന്‍എസ്എസ് കരയോഗ യൂണിയന് സാഹിതീയം ദ്വൈമാസ ചര്‍ച്ച നടത്തി
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിത വസന്തം പച്ചക്കറി കൃഷി പദ്ധതി ഉദ്ഘാടനം ചെയ്തു
ജിജെ ഇന്‍ഫോടെക് പ്രൈവറ്റ് ലിമിറ്റഡിന്റെ രജത ജൂബിലി ആഘോഷം നടത്തി
സ്നേഹയോഗ പരിശീലകനും സാഹിത്യകാരനുമായ ഫ്രാന്‍സിസ് അസീസി അന്തരിച്ചു
ആദരിച്ചു