പ്രായമായ അമ്മയ്ക്കും കണ്ണ് കാണാത്ത മകള്‍ക്കും തുണയായി കാട്ടൂര്‍ ജനമൈത്രി പോലീസ്
കാട്ടൂര്‍: പ്രായമായ അമ്മയ്ക്കും കണ്ണ് കാണാത്ത മകള്‍ക്കും തുണയായി കാട്ടൂര്‍ ജനമൈത്രി പോലീസ്. താണിശേരി കാവുപുര സ്വദേശി പുഷ്പ (75), കണ്ണു കാണാത്ത മകള്‍ ബിന്ദു (52) എന്നിവര്‍ക്കാണ് അവശതയില്‍ തുണയായി കാട്ടൂര്‍ ജനമൈത്രി പോലീസ് എത്തിയത്. പ്രായാധിക്യത്തിലും കണ്ണുകാണാത്ത മകളെ പുഷ്പയാണ് സംരക്ഷിച്ചിരിക്കുന്നത്. കഴിഞ്ഞ ആഴ്ച പുഷ്പ വീട്ടില്‍ വീണതിനെ തുടര്‍ന്ന് നട്ടെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. എഴുനേല്‍ക്കാന്‍ പോലും കഴിയാതെ കിടപ്പിലായ പാലിയേറ്റീവ് പ്രവര്‍ത്തകരാണ് ചികിത്സിച്ചിരുന്നത്. ബന്ധുകള്‍ ഇല്ലാതെ ഒറ്റപ്പെട്ട ഈ കുടുംബത്തിന് ഭക്ഷണം പോലും ലഭിക്കാത്ത അവസ്ഥ ഉണ്ടാവുകയും ചെയ്തു. കാറളം പഞ്ചായത്ത് അംഗം രഞ്ജിനി അറിയിച്ചതനുസരിച്ച് കാട്ടൂര്‍ പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസര്‍ ജയേഷ് ബാലന്റെ നേതൃത്വത്തില്‍ ജനമൈത്രി സംഘം സ്ഥലത്തെത്തുകയും ഇവരെ സംരക്ഷിക്കാനുളള നടപടി സ്വീകരിക്കുകയും ചെയ്തു. ഇവരെ പുനരധിവസിപ്പിക്കുന്നതിന്റേയും തുടര്‍ച്ചികിത്സയുടെയും ഭാഗമായി തണല്‍ അഗതിമന്ദിരത്തിലേക്ക് മാറ്റി. ജനമൈത്രി ബീറ്റ് ഒാഫിസര്‍ ധനേഷ്, ജനമൈത്രി അംഗങ്ങളായ നസീര്‍ സീനാസ്, മുജീബ് എന്നിവരും ഉണ്ടായിരുന്നു.

കാട്ടൂരിലെ സ്പിരിറ്റ് വേട്ട; അന്വേഷണം എക്സൈസ് അസി. കമ്മീഷണര്‍ക്ക്
മുരിയാട് പഞ്ചായത്ത് കേരളോത്സവം സമാപിച്ചു
മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി