കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം പി. മണി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട: ഇരട്ട എഞ്ചിന് ഭരണസംവിധാനമല്ല ഇരട്ട മുഖമുള്ള പ്രധാനമന്ത്രിയാണ് ഇന്ത്യഭരിക്കുന്നതെന്ന് സിപിഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി. മണി. വിദേശരാജ്യങ്ങളില്‍ പോയി ഇന്ത്യയുടെ മതേരത്വത്തെയും ബഹുസ്വരതയെയും ജനാധിപത്യത്തെയും ന്യൂനപക്ഷ സംരക്ഷണത്തെയും കുറിച്ച് വാചാലനാകുന്ന പ്രധാനമന്ത്രി ഇന്ത്യയില്‍ നടപ്പിലാക്കുന്നത് ഫാസിസത്തിലധിഷ്ഠിതമായ ഭരണമാണ്. മണിപ്പൂര്‍ സന്ദര്‍ശിച്ച് അവിടുത്തെ ജനങ്ങളോട് സംവദിച്ച് അവരുടെ പ്രയാസങ്ങള്‍ ഉള്‍ക്കൊണ്ട് അതിന്റെ അടിസ്ഥാനത്തില്‍ പ്രതികരിച്ച ആനിരാജക്കെതിരെ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതിനെതിരെ കേരളമഹിളാസംഘം ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു. ഭരണകൂടത്തിനെതിരെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹകുറ്റമല്ല എന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടും ആ നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത് നീതിന്യായവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ് അദ്ദേഹം പറഞ്ഞു. മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സുമതി തിലകന് അധ്യക്ഷത വഹിച്ചു. എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, അംബിക സുഭാഷ്, സിന്ധു പ്രദീപ് എന്നിവര്‍ സംസാരിച്ചു. പ്രിയ സുനില്‍ സ്വാഗതവും സുധ ദിലീപ് നന്ദിയും പറഞ്ഞു.