കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ 24ന്, കൊയ്ത്തുത്സവം 22ന്

ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലംനിറ 24 ന് ആഘോഷിക്കും. ഇല്ലംനിറക്ക് ആവശ്യമായ നെല്‍ക്കതിരുകള്‍ ദേവസ്വം ഭൂമിയായ കൊട്ടിയാക്കല് പറമ്പില്‍നിന്ന് വിളവെടുക്കുന്ന കൊയ്ത്തുത്സവം 22 ന് രാവിലെ 10.30ന് നടക്കും. തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ദോഗ്ര കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുമെന്ന് കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് യു. പ്രദീപ് മേനോന് അറിയിച്ചു.