മണിപ്പൂര്‍ കലാപം; എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മകൾ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മണിപ്പൂരില്‍ സമാധാനം പുനസ്ഥാപിക്കുക, കേന്ദ്രസര്‍ക്കാര്‍ നിസംഗത വെടിയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് പ്രതിഷേധ കൂട്ടായ്മ നടത്തി. ഇരിങ്ങാലക്കുട ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമരം കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് ടി.കെ. വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സിപിഎം ഏരിയ കമ്മിറ്റി അംഗം ഡോ. കെ.പി. ജോര്‍ജ് അധ്യക്ഷനായി. കെ.എസ്. പ്രസാദ്, കെ.എം. അജിത് കുമാര്‍, വി.എ. അനീഷ് എന്നിവര്‍ സംസാരിച്ചു.
മാപ്രാണം: എല്‍ഡിഎഫ് പൊറത്തിശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാപ്രാണം കപ്പേളക്ക് സമീപം സംഘടിപ്പിച്ച പരിപാടി സിപിഎം ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റി അംഗം ലതാ ചന്ദ്രന് ഉദ്ഘാടനം ചെയ്തു. സിപിഐ പൊറത്തിശേരി ലോക്കല്‍ സെക്രട്ടറി പി.ആര്. രാജന് അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം ബിനോയ് ഷബീര്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എം.ബി. രാജു, ലോക്കല്‍ സെക്രട്ടറിമാരായ ആര്.എല്‍. ജീവന് ലാല്‍, പി.കെ. മനുമോഹന്‍, എന്‍.എസ്. വിഷ്ണു എന്നിവര്‍ പ്രസംഗിച്ചു.

വോട്ടു ബചാവോ ദേശ് ബചാവോ; ഇന്ത്യ മുന്നണി സമരത്തിന് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് രാഷ്ട്രീയ വിശദീകരണയോഗം നടത്തി
പി.കെ. ചാത്തന് മാസ്റ്ററുടെ രാഷ്ട്രീയ ജീവിതം കളങ്കപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണം: എഐവൈഎഫ്
ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം