ഡോ. ഇ. വിനീതയ്ക്ക് അഖിലേന്ത്യാ പുരസ്കാരം
ഇരിങ്ങാലക്കുട: അധ്യാപന ഗവേഷണ മേഖലകളിലെ വ്യക്തിഗത നേട്ടങ്ങളെയും സംഭാവനകളെയും മുന്‍നിര്‍ത്തി ഗ്ലോബല്‍ ഇക്കണോമിക് പ്രോഗസ് ആന്‍ഡ് റിസര്‍ച്ച് അസോസിയേഷന് നല്കുന്ന അഖിലേന്ത്യ പുരസ്കാരമായ ഭാരത് രത്ന മദര്‍ തെരേസ ഗോള്‍ഡ് മെഡല്‍ അവാര്‍ഡിന് ഇരിങ്ങാലക്കുട സ്വദേശിനിയായ ഡോ. ഇ. വിനീത അര്‍ഹയായി. ചെന്നൈയില്‍ നടന്ന 61ാമത് യൂണിറ്റി കോണ്‍ഫറന്‍സില്‍ വച്ചായിരുന്നു പുരസ്കാര ദാനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലെ സംസ്കൃത വിഭാഗം മേധാവിയും അസി. പ്രഫസറുമായ ഡോ. വിനീത കാലിക്കട്ട് യൂണിവേഴ്സിറ്റിയുടെ കീഴിലുള്ള പട്ടാമ്പി ശ്രീ നീലകണ്ഠ ഗവ. സംസ്കൃത കോളജിലെ റിസര്‍ച്ച് സൂപ്പര്‍വൈസര്‍ കൂടിയാണ്. ഇരിങ്ങാലക്കുട മണ്ണാത്തിക്കുളം റോഡില്‍ എരേക്കത്ത് ഇന്ദിരയുടെയും മൂത്തേടത്ത് നാരായണന്‍കുട്ടിയുടെയും മകളാണ്. ഇരിങ്ങാലക്കുട സ്വാമീസ് ബേക്കറി ഉടമ ദൊഡമന ജയകൃഷ്ണന്റെ ഭാര്യയാണ്. വിദ്യാര്‍ഥിനികളായ നന്ദന, കൃഷ്ണേന്ദു, ശ്രീനന്ദ, ദേവനന്ദ എന്നിവര്‍ മക്കളാണ്.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഫുട്ബോള്‍ മത്സരത്തില്‍ ഓവറോള്‍ ചാംപ്യന്മാരായി അവിട്ടത്തൂര്‍ എല്‍ബിഎസ്എം ഹയര്‍ സെക്കന്‍ഡറി സ്കൂള്‍