ഇക്കോ ഷോപ്പ് കൊറ്റനെല്ലൂര്‍ പഞ്ചായത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു
കൊറ്റനെല്ലൂര്‍: വേളൂക്കര പഞ്ചായത്ത്, കൃഷിഭവന്, കൊറ്റനല്ലൂര്‍ സ്വാശ്രയ കര്‍ഷക സംഘം എന്നിവയുടെ സംയുക്ത സംരംഭമായ ഇക്കോ ഷോപ്പ് കൊറ്റനെല്ലൂര്‍ പഞ്ചായത്ത് ജംഗ്ഷനില്‍ പ്രവര്‍ത്തനം ആരംഭിച്ചു. നാടന്‍ ഉല്‍പ്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ സംരംഭം തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യ്തു. വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ധനീഷ് അധ്യക്ഷത വഹിച്ചു. ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് ഇടവന ആദ്യ വില്‍പ്പന നടത്തി. ഇക്കോഷോപ്പ് പ്രസിഡന്റ് ജോണ്‍ കുറ്റിയില്‍, ബ്ലോക്ക്പഞ്ചായത്ത് മെമ്പര്‍ ശശികുമാര്‍ ഇടപ്പുഴ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെന്‍സി ബിജു, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷീബ നാരായണന്, ഇക്കോ ഷോപ്പ് ട്രഷറര്‍ പ്രഫ. കെ.ആര്. വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.

തൊഴിലുറപ്പ് അംഗങ്ങള്‍ക്കായുള്ള മഴക്കാല രോഗപ്രതിരോധ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്
പൂമംഗലം പഞ്ചായത്തില്‍ കാര്‍ഷിക വര്‍ക്ക്ഷോപ്പും പ്രദര്ശനശാലയും സംഘടിപ്പിച്ചു
പുളിക്കലച്ചിറ പാലം യാഥാര്‍ഥ്യത്തിലേക്ക്; സ്ലാബ് കോണ്‍ക്രീറ്റിംഗ് കഴിഞ്ഞു, ഇനി അപ്രോച്ച് റോഡ് പണി
ഗവ. യുപി സ്കൂള്‍ വടക്കുംകരയിലേക്ക് അടുക്കള ഉപകരണങ്ങള്‍ എന്ന പ്രൊജക്റ്റ് വഴി ലഭിച്ച ഉപകരണങ്ങളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. തമ്പി നിര്‍വഹിച്ചു
ഉത്സവത്തിനിടെ പഞ്ചായത്ത് ജീവനക്കാരന്റെ മദ്യപാനം; നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോയി